മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പാസ്പോർട്ട് നിഷേധിച്ച ആ ഓഫീസർ കുടുങ്ങി; CBI റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
45 ബാങ്ക് അക്കൗണ്ടുകളും 26 സ്ഥിര നിക്ഷേപങ്ങളും രണ്ട് ബാങ്ക് ലോക്കറുകളും അധികൃതർ കണ്ടെത്തി. 12 ലക്ഷം രൂപയുടെ പണവും 5.5 ലക്ഷം രൂപയോളം വരുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തവയിൽപ്പെടുന്നു.

News18
- News18 Malayalam
- Last Updated: January 5, 2020, 11:03 PM IST
ലഖ്നൗ: വ്യത്യസ്ത മതവിശ്വാസികളായ ദമ്പതികൾക്ക് പാസ്പോർട്ട് നിഷേധിച്ചതിന് 2018 ൽ വാർത്തകളിൽ ഇടംനേടിയ പാസ്പോർട്ട് ഓഫീസർ സിബിഐ റെയ്ഡിൽ കുടുങ്ങി. ലഖ്നൗവിലെ റീജിയണൽ പാസ്പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്ന വികാസ് മിശ്രയുടെ ഗോമതി നഗർ പ്രദേശത്തെ വികാസ് മിശ്രയുടെ മൂന്ന് വീടുകളിലും വാരണാസിയിലെ ഒരു വീട്ടിലുമാണ് ശനിയാഴ്ച വൈകുന്നേരം സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം റെയ്ഡ് നടത്തിയത്.
മിശ്രയും ബന്ധുക്കളുമായി ബന്ധമുള്ള 45 ബാങ്ക് അക്കൗണ്ടുകളും 26 സ്ഥിര നിക്ഷേപങ്ങളും രണ്ട് ബാങ്ക് ലോക്കറുകളും അധികൃതർ കണ്ടെത്തി. 12 ലക്ഷം രൂപയുടെ പണവും 5.5 ലക്ഷം രൂപയോളം വരുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തവയിൽപ്പെടുന്നു. മിശ്രയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 45 ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി തുടങ്ങി. ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പാസ്പോർട്ട് ഉദ്യോഗസ്ഥന് തൃപ്തികരമായ ഉത്തരം നൽകാനും കഴിഞ്ഞില്ല.
Also Read- ജെഎൻയു: യൂണിയൻ പ്രസിഡന്റിന്റെ തല അടിച്ചു പൊട്ടിച്ചു; ആക്രമിച്ചത് മുഖം മറച്ചെത്തിയ സംഘം
ലഖ്നൗവിലെ സീനിയർ പാസ്പോർട്ട് സൂപ്രണ്ടായി നിയമിതനായ മിശ്രയെ വ്യത്യസ്ത മതവിശ്വാസികളായ ദമ്പതികൾക്ക് പാസ്പോർട്ട് നിഷേധിച്ച സംഭവത്തെത്തുടർന്ന് വാരണാസിയിലേക്ക് മാറ്റിയിരുന്നു. ഒരു മുസ്ലീമിനെ വിവാഹം കഴിച്ച തൻവി സേത്തിന് മിശ്ര പാസ്പോർട്ട് നിഷേധിക്കുകയും മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന് ഭീഷണിപ്പെടുത്തുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
അന്നത്തെ വിദേശകാര്യ മന്ത്രി, അന്തരിച്ച സുഷമ സ്വരാജിനോട് തൻവി പരാതിപ്പെട്ടതോടെ ഇക്കാര്യം വൻ ജനശ്രദ്ധ നേടി. തുടർന്ന് വിദേശകാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ട് നൽകുന്നതിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കാത്ത മിശ്ര കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ അദ്ദേഹത്തെ ലഖ്നൗവിൽ നിന്ന് വാരണാസിയിലേക്ക് മാറ്റി, തൻവിക്കും ഭർത്താവിനും പാസ്പോർട്ടും നൽകി.
മിശ്രയും ബന്ധുക്കളുമായി ബന്ധമുള്ള 45 ബാങ്ക് അക്കൗണ്ടുകളും 26 സ്ഥിര നിക്ഷേപങ്ങളും രണ്ട് ബാങ്ക് ലോക്കറുകളും അധികൃതർ കണ്ടെത്തി. 12 ലക്ഷം രൂപയുടെ പണവും 5.5 ലക്ഷം രൂപയോളം വരുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തവയിൽപ്പെടുന്നു.