• HOME
  • »
  • NEWS
  • »
  • india
  • »
  • RTI | അപേക്ഷയ്ക്ക് മറുപടി നൽകാൻ വൈകി; വിദ്യാർത്ഥികൾക്ക് ഭക്ഷണം വാങ്ങി നൽകാൻ ഉദ്യോഗസ്ഥനോട് UP വിവരാവകാശ കമ്മീഷൻ

RTI | അപേക്ഷയ്ക്ക് മറുപടി നൽകാൻ വൈകി; വിദ്യാർത്ഥികൾക്ക് ഭക്ഷണം വാങ്ങി നൽകാൻ ഉദ്യോഗസ്ഥനോട് UP വിവരാവകാശ കമ്മീഷൻ

വിവരാവകാശ പ്രവര്‍ത്തകനായ ഭൂപേന്ദ്രകുമാര്‍ പാണ്ഡെ 2016ല്‍ ഗാസിപൂര്‍ ജില്ലയിലെ നൂന്റ ഗ്രാമത്തിലെ വിവകസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ലക്നൗ: വിവരാവകാശ അപേക്ഷയില്‍ (RTI Application) മറുപടി നൽകാൻ വൈകിയതിന് വേറിട്ട ശിക്ഷാവിധി നടപ്പാക്കി ഉത്തർപ്രദേശ് (Uttar Pradesh) വിവരാവകാശ കമ്മീഷൻ (Information Commisson). അപേക്ഷയിൽ മറുപടി നൽകാൻ വൈകിയതിന് സംസ്ഥാനത്തെ ഒരു പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണ് കമ്മീഷൻ 'പ്രതീകാത്മക ശിക്ഷ' എന്നോണം 250 വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വാങ്ങി നൽകാനാണ് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

    വിവരാവകാശ പ്രവര്‍ത്തകനായ ഭൂപേന്ദ്രകുമാര്‍ പാണ്ഡെ 2016ല്‍ ഗാസിപൂര്‍ ജില്ലയിലെ നൂന്റ ഗ്രാമത്തിലെ വിവകസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവരാവകാശ അപേക്ഷ സമർപ്പിച്ച് മറുപടി നൽകുവാനുള്ള 30 ദിവസം കഴിഞ്ഞിട്ടും വിഷയത്തിന്മേൽ മറുപടി നല്‍കാന്‍ നൂന്റയിലെ വില്ലേജ് ഓഫീസറും വില്ലേജിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ചന്ദ്രികാപ്രസാദ് തയാറായില്ല. ഇതേ തുടർന്ന് ഭൂപേന്ദ്രകുമാർ സമർപ്പിച്ച അപേക്ഷയിൽ വിസ്താരം കേട്ട വിവരാവകാശ കമ്മീഷണര്‍ അജയ് കുമാര്‍ ഉപ്രെടിയാണ് ചാന്ദ്രികാപ്രസാദിനോട് ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലെ 250 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചത്. ഏപ്രിൽ 29ന് ഭക്ഷണം വാങ്ങി നൽകാനാണ് അജയ് കുമാർ നിര്ദശിച്ചിരിക്കുന്നത്.

    ഇത്തരം വിഷയങ്ങളിൽ 25,000 രൂപയാണ് പിഴയായി വിധിക്കാറുള്ളതെന്നതിനാൽ ഭക്ഷണച്ചെലവ് ഈ തുകയ്ക്ക് മുകളിലേക്ക് പോകരുതെന്നും ഭക്ഷണം നല്‍കുന്നതിന്റെ വീഡിയോ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സാധാരണ രീതിയില്‍ വിവരാവകാശ അപേക്ഷയില്‍ 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിയമം. ഇത്തരത്തില്‍ കാലതാമസം വരുത്തുന്നവരില്‍ നിന്ന് 25,000 രൂപ പിഴചുമത്താറുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

    Also read- Ilayaraaja| പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നോട്ടീസ്

    എന്നാല്‍ ചന്ദ്രിക പ്രസാദ് മറുപടി മന:പൂര്‍വം വൈകിച്ചിട്ടില്ലെന്നും ഈ സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളി മുന്‍ വില്ലേജ് ഓഫീസറായ ഗോപാൽ സിങ് ആണെന്നും അതുകൊണ്ടാണ് ചാന്ദ്രികാപ്രസാദിന് പ്രതീകാത്മക ശിക്ഷ വിധിച്ചതെന്നും അതേസമയം മറുപടി നൽകാൻ വൈകിച്ചതിന് ഗോപാൽ സിങ്ങിനെതിരെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 20(1) പ്രകാരം 25,000 രൂപ പിഴ ശിക്ഷ ചുമത്തിയതായും അജയ് കുമാർ കൂട്ടിച്ചേർത്തു.
    Published by:Naveen
    First published: