അയോധ്യ വിധി | സാമൂഹിക മാധ്യമങ്ങളിലെ പരാമർശം: ഉത്തർപ്രദേശിൽ അറസ്റ്റ് 99 ആയി; 13,016 പോസ്റ്റുകളിൽ കേസ്

അയോദ്ധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രനിർമാണത്തിന് വഴിയൊരുക്കിയ സുപ്രീം കോടതി വിധിക്ക് ശേഷം നവംബർ 12 വരെ ആകെ 65 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്

News18 Malayalam
Updated: November 13, 2019, 6:58 AM IST
അയോധ്യ വിധി | സാമൂഹിക മാധ്യമങ്ങളിലെ പരാമർശം: ഉത്തർപ്രദേശിൽ അറസ്റ്റ് 99 ആയി; 13,016 പോസ്റ്റുകളിൽ കേസ്
Image for representation.
  • Share this:
ലഖ്‌നൗ: അയോധ്യ കേസിൽ സുപ്രീംകോടതി വിധി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് അറസ്റ്റിലായവരുടെ എണ്ണം 99 ആയി. സാമുദായിക ഐക്യത്തിന് വിഘാതമാകുന്ന പോസ്റ്റുകൾ ഇട്ടതിനാണ് നടപടി എടുത്തതെന്ന് ഉത്തർപ്രദേശ് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. അയോദ്ധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രനിർമാണത്തിന് വഴിയൊരുക്കിയ സുപ്രീം കോടതി വിധിക്ക് ശേഷം നവംബർ 12 വരെ ആകെ 65 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ 13,016 ആക്ഷേപകരമായ പോസ്റ്റുകൾക്കെതിരെ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇവയിൽ ഡീലിറ്റ് ചെയ്തതും റിപ്പോർട്ട് ചെയ്തതും ഉൾപ്പെടും. നിരവധി ഉപയോക്താക്കളോട് പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് നിർദേശം പാലിക്കുന്നതിൽ പരാജയപ്പെട്ട അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിയ്ക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയ്ക്കു പുറമെ യൂട്യൂബ് പോലെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡുചെയ്‌ത നൂറിലേറെ വീഡിയോകളും റിപ്പോർട്ടുചെയ്‌തു. സാമുദായിക വിഘാതം സൃഷ്ടിക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, മറ്റ് ഉള്ളടക്കം എന്നിവ പോസ്റ്റുചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഉത്തർപ്രദേശ് പോലീസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആക്ഷേപകരമായ പോസ്റ്റുകൾ ഇടുന്നവരെ കർശനമായി നേരിടുമെന്നും ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ നിയമവും (എൻ‌എസ്‌എ) കുറ്റവാളികൾക്ക് മേൽ ചാർത്തുമെന്നും ഉത്തർപ്രദേശിലെ ഡിജിപി ഒ പി സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍