ലഖ്‌നൗ: ലോക്ക്ഡൌൺ ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചിലർക്കെങ്കിലും ഇഷ്ടഭക്ഷണം കഴിക്കാൻ കൊതിയുണ്ടാകും. പുറത്തുപോകാൻ സാധിക്കാത്തതിനാൽ പലരും അത്തരം ആഗ്രഹങ്ങൾ അടക്കിവെക്കുകയേ മാർഗമുള്ളു. എന്നാൽ ഇഷ്ടഭക്ഷണം തേടി പൊലീസ് ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്നവരും കുറവല്ലെന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച ലഖ്‌നൗവിലെ പോലീസ് ഹെൽപ്പ് ലൈനിലേക്ക് പ്രായമായ ഒരാൾ വിളിച്ചിട്ട് ആവശ്യപ്പെട്ട രസഗുള വേണമെന്നായിരുന്നു. "വിളിച്ചയാൾ പറയുന്നത് കേട്ടപ്പോൾ, അത് ഒരു തമാശയല്ലെന്ന് ഞങ്ങൾ മനസിലാക്കി. ഞങ്ങൾ ആറ് രസഗുളകളുമായി വിളിച്ച രാം ചന്ദ്ര പ്രസാദ് കേസാരിയുടെ വീട്ടിലെത്തി. വൃദ്ധൻ വീട്ടിൽ തനിച്ചാണെന്നും ഹൈപ്പോഗ്ലൈസീമിയ (രക്തത്തിൽ താഴ്ന്ന പഞ്ചസാരയുള്ള അവസ്ഥ) എന്നതരം പ്രമേഹ രോഗമുള്ളയാളാണെന്നും മനസിലായി. അയാളുടെ മുഖം വിളറിയ നിലയിലായിരുന്നു. അയാൾക്ക് അനങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ അദ്ദേഹത്തിന് രസഗുളകൾ നൽകി, അതിൽ നാലെണ്ണം കഴിച്ചു, അതിനുശേഷം അദ്ദേഹം പതുക്കെ സാധാരണനിലയിലേക്ക് എത്തി ”ഹസ്രത്ഗഞ്ചിലെ സ്റ്റേഷൻ ഹൌസ് ഓഫീസർ (എസ്എച്ച്ഒ) സന്തോഷ് സിംഗ് പറഞ്ഞു. ഏതായാലും രസഗുള എത്തിച്ചുനൽകിയ പൊലീസ് സംഘത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
മറ്റൊരു വൃദ്ധ തന്റെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്നു, മക്കൾ വിദേശത്താണ്. അവർക്ക് മധുരപലഹാരങ്ങൾ കഴിക്കാൻ ആഗ്രഹം തോന്നി. അവരും ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു. ഉത്തർപ്രദേശ് പൊലീസ് ഹെൽപ്പ് ലൈൻ തുടങ്ങിയതുമുതൽ ഇത്തരത്തിൽ നിരവധി കോളുകൾ ലഭിക്കുന്നു. എന്നാൽ പൊലീസിനെ വിളിച്ച് കബളിപ്പിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. ഒരു ഗർഭിണിയായ വനിതാ അധ്യാപിക ഹെൽപ്പ് ലൈനിൽ വിളിച്ച് ഭക്ഷണം ആവശ്യപ്പെട്ടു. ഉടൻതന്നെ അവർക്ക് അത് എത്തിച്ചുനൽകി.
You may also like:നിസാമുദ്ദീൻ കൂട്ടായ്മ: ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് ഉൾപ്പടെ 281 വിദേശികൾ പങ്കെടുത്തു [NEWS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]ഇടവേളയ്ക്ക് ശേഷം ചൈനയിലെ വിവാദ മാർക്കറ്റ് വീണ്ടും തുറന്നു; വവ്വാലും ഈനാംപേച്ചിയും പട്ടിയും ലഭ്യം [NEWS]'പാൻ', പിസ്സ,മദ്യം എന്നിവ വേണമെന്ന് ആവശ്യപ്പെട്ടുള്ള കോളുകളും തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ലക്‌നൗവിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മദ്യത്തിന്റെ ക്വാട്ട ലഭിക്കാത്തതിനാൽ ഗുരുതരമായ വിത്ത്ഡ്രോവൽ ലക്ഷണങ്ങൾ വരുന്നതായും മദ്യം വേണമെന്നും ഒരാൾ വിളിച്ചു പറഞ്ഞു. എന്നാൽ മദ്യം നൽകാനാകില്ലെന്നും ഒരു ഡോക്ടറെ വിളിക്കാനുമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്, ”ഉദ്യോഗസ്ഥർ പറഞ്ഞു.
ചില കുട്ടികൾ ഐസ്ക്രീമുകൾ, മധുരപലഹാരം ഫുട്ബോൾ എന്നിവ ആവശ്യപ്പെട്ടും ഹെൽപ്പ് ലൈനിലേക്ക് വിളിക്കാറുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.