നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • യുപിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ലിവ് ഇൻ പങ്കാളി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

  യുപിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ലിവ് ഇൻ പങ്കാളി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

  ശരീരത്തിൽ വെടിയേറ്റ പാടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

  Death

  Death

  • Share this:
   ലക്നൗ: പൊലീസ് ഉദ്യോഗസ്ഥന്‍റെ ലിവ് ഇൻ പാർട്ണർ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. നിലവില്‍ യുപി ലളിത്പുർ ജില്ലയിൽ പോസ്റ്റിംഗിലുള്ള സബ് ഇൻസ്പെക്ടർ രാഹുൽ രാത്തോർ എന്നയാളുടെ പങ്കാളിയായ മമതയാണ് (39) മരിച്ചത്. കഴിഞ്ഞ ദിവസം ചിൻഹട്ടിലുള്ള അപ്പാർട്മെന്‍റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ വെടിയേറ്റ പാടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

   Also Read-സർക്കാര്‍ ഓഫീസിൽ ശുചിമുറിയില്ല; പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിക്ക് സെപ്റ്റിക് ടാങ്കിൽ വീണ് ദാരുണാന്ത്യം

   പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ നാല് മാസമായി റാത്തോറും മമതയും ഒന്നിച്ചാണ് താമസം. ഇയാൾ ആണ് മമതയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്തു നിന്നും ഒരു പിസ്റ്റളും കത്തും കണ്ടെടുത്തുവെന്നാണ് അസിസ്റ്റന്‍റ് കമ്മീഷണർ ഖാസിം അബ്ദി അറിയിച്ചത്.

   Also Read-പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 24കാരി അറസ്റ്റിൽ

   'പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമെ കൊലപാതകമാണോ അതോ ആത്മഹത്യയോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളു. സംഭവത്തിൽ സബ് ഇൻസ്പെക്ടറെയും വീട്ടിലെ സഹായിയെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   Published by:Asha Sulfiker
   First published:
   )}