• HOME
 • »
 • NEWS
 • »
 • india
 • »
 • Uttarpradesh | അധ്യാപകർക്കുള്ള കുടിവെള്ളം എടുത്ത ദളിത് വിദ്യാർഥിനിയ്ക്ക് മർദ്ദനം; ഉത്തർപ്രദേശിൽ അധ്യാപകനെതിരെ അന്വേഷണം

Uttarpradesh | അധ്യാപകർക്കുള്ള കുടിവെള്ളം എടുത്ത ദളിത് വിദ്യാർഥിനിയ്ക്ക് മർദ്ദനം; ഉത്തർപ്രദേശിൽ അധ്യാപകനെതിരെ അന്വേഷണം

Dalit-spurs

Dalit-spurs

 • Share this:
  കാൺപുർ: സ്റ്റാഫ് റൂമിൽനിന്ന് കുടിവെള്ളം എടുത്ത ദളിത് വിദ്യാർഥിനിയെ മർദ്ദിച്ച അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ ചിഖാര ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ പ്രൈമറി സ്‌കൂളിൽ അധ്യാപകർക്കായി സൂക്ഷിച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് അധ്യാപകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) ജിതേന്ദ്ര സിംഗ് അഡീഷണൽ ബേസിക് ശിക്ഷാ അധികാരിക്ക് ഉത്തരവിട്ടു.

  ദളിത് വിദ്യാർഥിനിയെ അധ്യാപകൻ മർദ്ദിച്ചതിൽ പ്രതിഷേധം ശക്തമാണ്. കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും തഹസീൽദാർ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു.ചിഖാര ഗ്രാമത്തിലെ താമസക്കാരിയായ പെൺകുട്ടിയ്ക്കാണ് അധ്യാപകന്‍റെ മർദ്ദനമേറ്റത്. സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും വെള്ളം കുടിക്കാൻ പ്രത്യേക ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച, വിദ്യാർത്ഥികൾക്കുള്ള ടാങ്കിൽ വെള്ളം തീർന്നതോടെയാണ് വിദ്യാർഥിനി അധ്യാപകരുടെ കുടത്തിൽ നിന്ന് വെള്ളം കുടിച്ചത്.

  ഇത് കണ്ടുകൊണ്ട് വന്ന അസിസ്റ്റന്റ് അധ്യാപകൻ കല്യാണ് സിംഗ് വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞു. തുടർന്ന് വിദ്യാർഥിനിയുടെ അച്ഛൻ രമേഷ് കുമാറും ഗ്രാമവാസികളും സ്കൂളിലെത്തി. എന്നാൽ ജാതീയമായ പരാമർശങ്ങൾകൊണ്ട് ബന്ധപ്പെട്ട അധ്യാപകൻ ഇവരോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് സംഘം തഹസിൽദാരുടെ ഓഫീസിലെത്തി നടപടി ആവശ്യപ്പെട്ടിരുന്നു.

  അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും മൊഴികൾ സ്‌കൂളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണൽ ബിഎസ്‌എ ഗൗരവ് ശുക്ല പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഉന്നത അധികാരികൾക്ക് കൈമാറും. അതേസമയം വിദ്യാർത്ഥിനി ഗ്ലാസിൽ നിന്ന് വെള്ളം ടാങ്കിലേക്ക് കൈ വെച്ചുകൊണ്ട് പുറത്തെടുക്കുകയായിരുന്നുവെന്ന് അധ്യാപകൻ ആരോപിക്കുന്നു. "ഇതിന്റെ പേരിൽ വിദ്യാർഥിനിയെ ശകാരിക്കുക മാത്രമാണ് ചെയ്തത്, ഞാൻ മർദ്ദിച്ചിട്ടില്ല," സിംഗ് പറഞ്ഞു.

  പ്രതിശ്രുത വരനെ ഹണിട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ

  വിവാഹം കഴിക്കാനിരുന്ന യുവാവിനെ ഹണി ട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്ത് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ. അസമിലെ നാഗോൺ സദർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് സബ് ഇൻസ്‌പെക്ടറായ ജോൺമണി രാഭയാണ് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് താരമായി മാറിയത്. വിവാഹം കഴിക്കേണ്ടിയിരുന്ന റാണ പോഗാഗ് എന്നയാളെയാണ് ജോൺമണി രാഭ എന്ന വനിതാ എസ്.ഐ അറസ്റ്റ് ചെയ്തത്.

  നിരവധി തട്ടിപ്പുകളിൽ ഉൾപ്പെട്ടയാളാണ് റാണ പോഗാഗ്. ഇയാൾ ജോൺമയി രാഭയെയും കബളിപ്പിക്കുകയായിരുന്നു. ഓയിൽ ആൻഡ് ഗ്യാസ് കമ്മീഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എന്നാണ് ജോൺമണി രാഭയെ റാണ പോഗാഗ് സ്വയം പരിചയപ്പെടുത്തിയത്. ഇവരുടെ പരിചയം പ്രണയമായി വളരുകയും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ജോൺമണി രാഭ വീട്ടിൽ അറിയിച്ച് വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. വിവാഹം അടുത്തുതന്നെ ആസമിൽവെച്ച് നടത്താനും തീരുമാനിച്ചു.

  Also Read- പരേതനായ പിതാവിന് സ്മരണാഞ്ജലി; ബോംബെ ഐഐടിക്ക് രണ്ട് ഫ്ളാറ്റുകൾ സംഭാവന നൽകി കുടുംബം

  അതിനിടെയാണ് റാണ പോഗാഗിനെക്കുറിച്ച് ചില രഹസ്യ വിവരങ്ങൾ ജോൺമണി രാഭയ്ക്ക് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാണയുടെ തട്ടിപ്പുകൾ മനസിലാക്കിയത്. പല തരത്തിൽ നിരവധി തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞും വൻ തുക ഇയാൾ തട്ടിയെടുത്തിരുന്നു. ഇതെല്ലാം മനസിലാക്കിയ ജോൺമണി രാഭ ഏതുവിധേനയും റാണയെ പൂട്ടാൻ പദ്ധതിയിട്ടു. മതിയായ തെളിവുകൾ ശേഖരിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ഇതിനായി റാണയുടെ തന്നെ ഫോൺ സന്ദേശങ്ങൾ രാഭ ചോർത്തിയെടുത്തു. തെളിവുകൾ ലഭ്യമായതോടെ റാണയെ, ജോൺമണി അറസ്റ്റ് ചെയ്യുകയായിരുന്നു.

  നിരവധി ഹണി ട്രാപ്പുകളിലും റാണ പോഗാഗും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. മെയ് നാലിന് ശിവസാഗർ പോലീസ് കുപ്രസിദ്ധമായ ഹണി ട്രാപ്പ് ബിസിനസ്സ് തകർക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് റാണയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.

  തന്റെ പ്രതിശ്രുത വരൻ റാണാ പോഗനെതിരെ വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത ജോൺമണി രാഭ തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഒഎൻജിസിയുടെ ഉൾപ്പടെ നിരവധി വ്യാജ സീലുകളും സുപ്രധാന രേഖകളും തട്ടിപ്പുകാരനിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി അറസ്റ്റിലായതോടെ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
  Published by:Anuraj GR
  First published: