ലഖ് നൗ: സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമം കർശനമാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ്.
സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ പരിഗണിക്കാൻ ഉത്തർപ്രദേശിൽ 218 ഫാസ്റ്റ് ട്രാക്ക് കോടതികൾ പുതിയതായി നിലവിൽ വരും.
സംസ്ഥാന കാബിനറ്റ് പുതിയ കോടതി സംവിധാനം തുടങ്ങാൻ അനുമതി നൽകിക്കഴിഞ്ഞു. ഉന്നാവ് ബലാത്സംഗ കേസിലെ ഇരയെ പ്രതികൾ തന്നെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ശക്തമായ നിയമനടപടിക്ക് ഉത്തർപ്രദേശ് ഒരുങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child rape, Crime