ഇന്റർഫേസ് /വാർത്ത /India / 500 രൂപ നല്‍കി; വിരലിൽ മഷി പുരട്ടി: യുപിയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ BJP ശ്രമിക്കുന്നെന്ന് ആരോപണം

500 രൂപ നല്‍കി; വിരലിൽ മഷി പുരട്ടി: യുപിയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ BJP ശ്രമിക്കുന്നെന്ന് ആരോപണം

Chandauli-villagers

Chandauli-villagers

അന്തിമഘട്ട തെരഞ്ഞെടുപ്പിലുൾപ്പെടുന്ന യുപിയിലെ പതിമൂന്ന് മണ്ഡലങ്ങളിലൊന്നായ ചണ്ടൗലി നിവാസികളാണ് ബിജെപിക്കെതിരെ എത്തിയിരിക്കുന്നത്,

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ലക്നൗ : ഉത്തര്‍പ്രദേശിലെ ചണ്ടൗലി ലോക്സഭാ മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടത്തുന്നതായി ആരോപണം. അന്തിമ ഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നേരിടുന്ന യുപിയിലെ 13 മണ്ഡലങ്ങളിലൊന്നാണ് ചണ്ടൗലി. ഇവിടെ കഴിഞ്ഞ ദിവസം രാത്രിയോടെയെത്തിയ ബിജെപി പ്രവർത്തകർ 500 രൂപ വീതം വിതരണം ചെയ്തും ആളുകളുടെ വിരലിൽ മഷി പുരട്ടിയും വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയെന്നാണ് പ്രദേശവാസികളുടെ ആരോപണം.

  Also Read-മോദിയുടെ കേദാർനാഥ് യാത്ര ചട്ടലംഘനം: നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

  ചണ്ടൗലിയിലെ പിന്നാക്ക വിഭാഗക്കാർക്ക് പണം നൽകിയ ശേഷം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന് സമാജ് വാദി പാർട്ടി പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഗ്രാമവാസികളുടെ സമാന ആരോപണങ്ങളുമായെത്തുന്നത്. പിന്നാക്ക ഭൂരിപക്ഷ മേഖലയായ തരജിവാന്‍പുർ ഗ്രാമവാസികളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർഥി, ബിജെപി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഗ്രാമവാസികൾ.

  കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് തരജിവാന്‍പുർ മേഖലയിൽ മുൻ ഗ്രാമപ്രമുഖന്റെ നേതൃത്വത്തിൽ പണം വിതരണം ചെയ്യപ്പെടുന്നതായുള്ള വിവരം ലഭിച്ചത്. പണം നൽകിയ ശേഷം ആളുകളുടെ വിരലില്‍ മഷി പുരട്ടി വോട്ട് രേഖപ്പെടുത്തരുതെന്ന് പറഞ്ഞതായും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പണം വിതരണം ചെയ്ത എല്ലാവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കുമാർ ഹർഷ് അറിയിച്ചു.

  Also Read-ഒരു ദിവസത്തെ ഏകാന്തധ്യാനം അവസാനിപ്പിച്ച് മോദി മടങ്ങി; അടുത്ത യാത്ര ബദരിനാഥിലേക്ക്

  'കഴിഞ്ഞ ദിവസം രാത്രിയിൽ അത്താഴം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതെന്നാണ് ഗ്രാമവാസിയായ വിരേന്ദ്ര കുമാർ പറയുന്നത്. അവർ 500 നൽകിയ ശേഷം അവരുടെ വിരലുകളിൽ മഷി പുരട്ടി. വോട്ട് ചെയ്യാനായി പോകരുതെന്നാണ് ആവശ്യപ്പെട്ടത്'.  ബിജെപി പ്രവർത്തകരായ ഡിംപിൾ തിവാരി, ഛോട്ടെ തിവാരി, കട്വരു തിവാരി എന്നിവരാണ് പണം വിതരണം ചെയ്തതെന്നാണ് കുമാർ പറയുന്നത്. ആരെങ്കിലും ചോദിച്ചാൽ വോട്ട് രേഖപ്പെടുത്തിയെന്ന് പറയാനും ഇവർ ആവശ്യപ്പെട്ടതായി മറ്റൊരു പ്രദേശവാസി പറയുന്നു.

  അതേസമയം സംഭവത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി സമാജ് വാദി സ്ഥാനാർഥി സഞ്ജയ് ചൗഹാൻ രംഗത്തെത്തിയിട്ടുണ്ട്. പണം കൊടുത്ത് കയ്യിൽ വിരലിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന സംഭവ നിരവധി ഗ്രാമങ്ങളിൽ നടന്നിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളെയായിരുന്നു ഇത്തരത്തിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്. തരജിവാന്‍പുർ ഗ്രാമവാസികൾക്കും വോട്ട് ചെയ്യാൻ അവകാശമുണ്ട്. നേരത്തെ തന്നെ വിരലിൽ മഷി പുരട്ടപ്പെട്ട ആളുകൾക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അവരുടെ അവകാശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  First published:

  Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Chandrababu Naidu, Congress, Congress President Rahul Gandhi, Election 2019, Election dates 2019, Elections 2019 dates, Elections 2019 schedule, EVM, General elections 2019, Gujarat, Kerala Lok Sabha Elections 2019, Lok Sabha Election 2019, Loksabha election 2019, Narendra modi, Pinarayi vijayan, Rahul gandhi, Verification of VVPAT Slips, അമിത് ഷാ, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് പ്രചാരണം, നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019