നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കുടുംബ കോടതിയിൽ വച്ച് മുത്തലാഖ് ചൊല്ലി ഒഴിവാക്കി: ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

    കുടുംബ കോടതിയിൽ വച്ച് മുത്തലാഖ് ചൊല്ലി ഒഴിവാക്കി: ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ

    കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ യുപിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നാലാമത്തെ പരാതിയാണിത്.

    • News18
    • Last Updated :
    • Share this:
      ലക്നൗ: കുടുംബകോടതിയിൽ വച്ച് മുത്തലാഖ് ചൊല്ലി ഭർത്താവ് ബന്ധം ഒഴിഞ്ഞെന്ന ആരോപണവുമായി യുവതി. ഉത്തർപ്രദേശ് സ്വദേശിയായ സ്വദേശി ആഫ്റോസ് നിഷ എന്ന യുവതിയാണ് ഭർത്താവായ അബ്റാർ അലിക്കെതിരെ പരാതിയുമായെത്തിയിരിക്കുന്നത്. 2012ലായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണത്തിന് ശേഷം സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുമായിരുന്നു എന്നാണ് യുവതി പറയുന്നത്.

      2016 ൽ ഭർത്താവിന്റെ വീട് വിട്ടിറങ്ങിയ ഇവർ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിലെത്തിയപ്പോഴാണ് ഭർത്താവ് മുത്തലാഖ് ചൊല്ലി തന്നെ ഒഴിവാക്കിയതെന്നാണ് ആഫ്റോസ് പറയുന്നത്. കോടതി മുറിയിൽ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ മുത്തലാഖ് ചൊല്ലിയ ഭർത്താവ് ഇനി മുതൽ നീ എന്റെ ഭാര്യയല്ലെന്ന് പറയുകയായിരുന്നുവെന്നാണ് ആഫ്റോസ് പരാതിയിൽ ആരോപിക്കുന്നത്.

      Also Read-കരയുന്ന മകളെ ചേർത്തു പിടിക്കാനാകാതെ വിതുമ്പി നഴ്സായ അമ്മ: കരളലിയിക്കും ചൈനയിൽ നിന്നുള്ള കാഴ്ച

      അതേസമയം ആരോപണങ്ങൾക്കെതിരെ ഭർത്താവായ അബ്റാർ രംഗത്തെത്തിയിട്ടുണ്ട്. വാദത്തിനായി കോടതിയിലെത്തിയിരുന്നുവെന്നും പക്ഷെ ഭാര്യയെ അവിടെ കണ്ടിരുന്നില്ലെന്നുമാണ് ഇയാൾ പറയുന്നത്. ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇയാൾ വ്യക്തമാക്കി.

      എന്നാൽ ആഫ്റോസ് നൽകിയ പരാതിയിൽ മുസ്‌ലിം വനിതകളുടെ വിവാഹാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയിട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ഇത് തുടരുന്നുണ്ട്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ യുപിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നാലാമത്തെ പരാതിയാണിത്.
      First published:
      )}