നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജോലി സ്ഥലത്തേക്ക് ഭർത്താവ് ഒപ്പം കൂട്ടിയില്ല; അമിതമായി 'സിന്ദൂരം'കഴിച്ച് യുവതി ജീവനൊടുക്കി

  ജോലി സ്ഥലത്തേക്ക് ഭർത്താവ് ഒപ്പം കൂട്ടിയില്ല; അമിതമായി 'സിന്ദൂരം'കഴിച്ച് യുവതി ജീവനൊടുക്കി

  സിന്ദൂരം കഴിച്ച് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

  • Share this:
   ലക്നൗ: ജോലിസ്ഥലേത്തേക്ക് മടങ്ങിപ്പോയ ഭർത്താവ് ഒപ്പം കൂട്ടാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. യുപി ഭഡോഹി സ്വദേശിയായ സരസ്വതി ദേവി എന്ന 26കാരിയാണ് ജീവനൊടുക്കിയത്. ഇവരുടെ ഭർത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൊണ്ടുപോയിരുന്നില്ല. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂര്യവ പൊലീസ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കുമാർ അറിയിച്ചത്.

   Also Read-ഗര്‍ഭിണിയായ യുവതി കാമുകന്‍റെ വിവാഹദിവസം മരിച്ചു; മരണകാരണം യുവാവ് ഗർഭച്ഛിദ്രത്തിനായി നല്‍കിയ ഗുളിക

   പൊലീസ് പറയുന്നതനുസരിച്ച് 'മൂന്ന് വർഷം മുമ്പായിരുന്നു വികാസിന്‍റെയും സരസ്വതിയുടെയം വിവാഹം. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്ന വികാസ്, ലോക്ക്ഡൗണിനെ തുടർന്നാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. നാല് ദിവസം മുമ്പ് ഇയാള്‍ മടങ്ങിപ്പോയി. തന്നെയും ഒപ്പം കൂട്ടാൻ സരസ്വതി നിർബന്ധം ചെലുത്തിയെങ്കിലും രണ്ടരവയസുള്ള മകളെയും നോക്കി വീട്ടിൽത്തന്നെയിരിക്കാനാണ് വികാസ് ആവശ്യപ്പെട്ടത്. ഈ സങ്കടത്തിലാണ് യുവതി ജീവനൊടുക്കിയത്. നെറ്റിയിൽ ചാർത്താനുപയോഗിക്കുന്ന സിന്ദൂരം അമിത അളവിൽ കഴിച്ചതാണ് മരണകാരണം. ഇവർ എത്രമാത്രം സിന്ദൂരം കഴിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല'. പ്രദീപ് കുമാർ വ്യക്തമാക്കി.

   Also Read-സുഹൃത്തുമായി പ്രണയം കടുത്തു; ഭർത്താവിനെ ഇല്ലാതാക്കാന്‍ യുവതി വാടകക്കൊലയാളികളെ ഏർപ്പെടുത്തി   സിന്ദൂരം കഴിച്ച് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലെഡ്-മെർക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവിലായാൽ വിഷമയമാകുമെന്നാണ് പറയപ്പെടുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published: