• HOME
  • »
  • NEWS
  • »
  • india
  • »
  • UP WOMANS BODY EXHUMED AND SENT FOR A POST MORTEM

കൊലപാതകമെന്ന് പരാതി; അഞ്ചുമാസം മുമ്പ് മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു

ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം പൊലീസോ വീട്ടുകാരോ അറിയാതെ അടക്കം ചെയ്തുവെന്നുമാണ് അമ്മയായ സഞ്ജിത പരാതിയിൽ ആരോപിക്കുന്നത്.

Death

Death

  • Share this:
    ലക്നൗ: അ‍ഞ്ചുമാസം മുമ്പ് മരണപ്പെട്ട യുവതിയുടെ മൃതദേഹം കോടതി നിർദേശപ്രകാരം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുപി മുസാഫർനഗറിലെ ജാമിയ നഗർ സ്വദേശിയായ ഷയിസ്ത ബീഗം എന്ന യുവതിയുടെ മൃതദേഹമാണ് പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുന്നത്.

    Also Read-ഗിഫ്റ്റ് ബാഗിനൊപ്പം 2500 രൂപയും: തെരഞ്ഞെടുപ്പ് വർഷത്തിൽ പൊങ്കൽ കിറ്റ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

    ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ഷയിസ്ത മരിക്കുന്നത്.  കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് അബ്ബാർ അഹമ്മദും കുടുംബവും ചേർന്ന് പീഡിപ്പിച്ചിരുന്നു. ഇവരെല്ലാവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം പൊലീസോ വീട്ടുകാരോ അറിയാതെ അടക്കം ചെയ്തുവെന്നുമാണ് അമ്മയായ സഞ്ജിത പരാതിയിൽ ആരോപിക്കുന്നത്. പരാതി പരിഗണിച്ച കോടതി, ഷയിസ്തയുടെ ഭർത്താവിനും മാതാപിതാക്കൾക്കും അടക്കം ആറുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി.

    Also Read 58 മിനിറ്റിനുള്ളിൽ പാചകം ചെയ്തത് 46 വിഭവങ്ങൾ; ലോക റെക്കോർഡ് സ്വന്തമാക്കി ഈ കൊച്ചു മിടുക്കി

    ഇതനുസരിച്ച് സ്ത്രീധന നിരോധന നിയമം അടക്കമുള്ളവ അനുസരിച്ച് കോട്വാലി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും ഇവർ കേസ് രജിസ്റ്റർ ചെയ്യാൻ മടി കാണിച്ച സാഹചര്യത്തിലാണ് യുവതിയുടെ അമ്മ കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കോട്വാലി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനിൽ കാപെർവാൻ അറിയിച്ചിരിക്കുന്നത്.
    Published by:Asha Sulfiker
    First published:
    )}