നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Tamil Nadu | തമിഴ്നാട് സെക്രട്ടേറിയറ്റില്‍ മരം കടപുഴകിവീണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

    Tamil Nadu | തമിഴ്നാട് സെക്രട്ടേറിയറ്റില്‍ മരം കടപുഴകിവീണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

    മരത്തിനടിയില്‍പ്പെട്ട കവിത സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

    • Share this:
      ചെന്നൈ: തമിഴ്‌നാട്(Tamil Nadu) സെക്രട്ടറിയേറ്റ് പരിസരത്ത് മരം കടപുഴകി(Uprooted Tree) വീണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക്(Woman Police Officer) ദാരുണാന്ത്യം(Death). മുത്തിയാല്‍പ്പെട്ട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കവിതയാണ്(47) മരിച്ചത്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെല്ലിനു സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം ഉണ്ടായത്.

      മരം വീണ് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മുരുകന്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അഗ്നിരക്ഷാ സേനാംഗം സെന്തില്‍കുമാര്‍(51) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാം ഗേറ്റില്‍ വാഹനങ്ങളുടെ നിയന്ത്രിക്കുന്ന ചുമതലയായിരുന്നു കവിതയും മുരുകനും ജോലി ചെയ്തുവരികയായിരുന്നു.

      രണ്ടു ദിവസത്തെ ശക്തമായ മഴയെത്തുടര്‍ന്നാണ് മരത്തിന്റെ വേരറ്റെന്ന് പൊലീസ് പറയുന്നു. മരത്തിനടിയില്‍പ്പെട്ട കവിത സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. പരിക്കേറ്റ മുരുകന്‍ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

      ചീഫ് സെക്രട്ടറി വി ഇറൈ അന്‍പ്, ഡിജിപി സി ശൈലേന്ദ്രബാബു തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.

      കവിതയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 2005ലാണ് കവിത പൊലീസ് സേനയില്‍ ചേര്‍ന്നത്. മൂന്നു മക്കളുണ്ട്.

      Also Read-Anupama Child Missing Case | ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അനുപമ പിന്‍വലിച്ചു; ഇടപെടാനാകില്ലെന്ന് കോടതി

      Mullaperiyar| ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി

      മുല്ലപ്പെരിയാർ ഡാമിൽ(Mullaperiyar Dam)മൂന്ന് സ്പിൽ വേ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. v2, v3, v4 ഷട്ടറുകളാണ് ഉയർത്തിയത്. നിലവിലെ ജലനിരപ്പ് 138.95 അടിയാണ്. മൂന്ന് സ്പിൽ വേ ഷട്ടറുകളിൽ നിന്ന് 60 സെന്റി മീറ്റർ വെള്ളമാണ് പെരിയാറിലേയ്ക് ഒഴുക്കുന്നത്.

      ഇന്നലെ വൈകുന്നേരം ജലനിരപ്പ് 138.10 അടിയിലേയ്ക് താഴ്ന്നിരുന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയിൽ കനത്ത മഴ ആണ് പെയ്തത്. 5082. 54 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത്.

      ഇന്നലെ വൈകിട്ടോടെയാണ് ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചത്. 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകൾ രാവിലേയും വൈകിട്ടോടെ നാലാമത്തെ ഷട്ടറും അടച്ചിരുന്നു.

      അതേസമയം, കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്.

      Also Read-Kerala Rains | കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം

      എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

      കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊട്ടില്‍പാലം - വയനാട് റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ നിരോധിച്ചതായി ജില്ലാകളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കുകയായിരുന്നു.
      Published by:Jayesh Krishnan
      First published:
      )}