• HOME
  • »
  • NEWS
  • »
  • india
  • »
  • Veterinary University | ഉത്തർപ്രദേശിൽ പുതിയ വെറ്ററിനറി സര്‍വകലാശാല; അടുത്ത വർഷം മുതൽ പ്രവേശനം

Veterinary University | ഉത്തർപ്രദേശിൽ പുതിയ വെറ്ററിനറി സര്‍വകലാശാല; അടുത്ത വർഷം മുതൽ പ്രവേശനം

ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ഉള്ളതും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കൂടുതല്‍ ഉള്ള പ്രദേശവുമാണ് ബുന്ദേല്‍ഖണ്ഡ്.

  • Last Updated :
  • Share this:
    യുപിയിലെ (UP) ബുന്ദേല്‍ഖണ്ഡിൽ (Bundelkhand) ആദ്യത്തെ വെറ്ററിനറി സര്‍വ്വകലാശാല (Veterinary University) ഉടന്‍ പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം മുതല്‍ ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ( Enrolled) നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്ന അഞ്ചാമത്ത വെറ്ററിനറി സര്‍വകലാശാലയാണിത്.

    ഡിസംബര്‍ 31-നകം മുഴുവന്‍ സൗകര്യങ്ങളോട് കൂടി വെറ്ററിനറി സര്‍വകലാശാല സജ്ജമാകുമെന്നും അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ബാന്‍ഡ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജിയിലെ ഡയറക്ടര്‍ ബി കെ സിംഗ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു,

    അതേസമയം, എട്ട് വര്‍ഷം മുമ്പ് സര്‍വകലാശാലയുടെ കെട്ടിടം അനുവദിച്ചെങ്കിലും കോഴ്സുകളൊന്നും അനുവദിച്ചിരുന്നില്ല. കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപനത്തിന് അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചതാണ് കാരണം.

    ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ഉള്ളതും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ കൂടുതല്‍ ഉള്ള പ്രദേശവുമാണ് ബുന്ദേല്‍ഖണ്ഡ്. അതിനാല്‍ തന്നെ, പശുക്കളുടെ പാലുല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബ്രീഡിംഗ് പ്രോഗ്രാമുകളില്‍ സര്‍വ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം.

    ബന്ദ കാര്‍ഷിക സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കാര്‍ഷിക വിദ്യാഭ്യാസ വകുപ്പിനോട് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, ഉത്തര്‍പ്രദേശിലെ മഥുര, ബറേലി, വാരണാസി, അയോധ്യ എന്നിവിടങ്ങളിലെ നാല് സര്‍വകലാശാലകള്‍ വെറ്ററിനറി സയന്‍സസിലും മൃഗസംരക്ഷണത്തിലും ബിരുദ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്.

    അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർ പ്രദേശിൽ നിന്നും ഒരു വിചിത്രാചാരത്തിന്റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ പിപ്രദേവറയില്‍ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ പ്രദേശത്തെ സ്ത്രീകൾ ബിജെപി എംഎൽഎ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്‌സ്വാളിനെയും ചെളിവെള്ളത്തിൽ കുളിപ്പിച്ചതാണ് സംഭവം.

    തീവ്രമായ ചൂടും കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്തുകയായിരുന്നു ആചാരത്തിന്റെ ലക്ഷ്യം. ഇപ്പോൾ ഇന്ദ്രൻ സന്തോഷവാനായിരിക്കുമെന്നും നഗരത്തെ മഴയിലൂടെ അനുഗ്രഹിക്കുമെന്നും ഇരുവരെയും ചെളിയിൽ കുളിപ്പിച്ചശേഷം സ്ത്രീകൾ പറഞ്ഞു.

    കനത്ത ചൂടു കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ താൻ സമ്മതിച്ചെന്നുമാണ് എംഎൽഎയുടെ പ്രതികരണം. ‘‘ഈ കാലാവസ്ഥയിൽ ആളുകൾ കഷ്ടപ്പെടുന്നു. കൃഷി ചെയ്ത വിളകൾ ഉണങ്ങുന്നു. ഇതൊരു പഴയ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആചാരമാണ്. ഞങ്ങൾ അതിന്റെ ഭാഗമാകാൻ തീരുമാനിച്ചു’ – അദ്ദേഹം പറഞ്ഞു. ഒരാളുടെമേൽ ചെളി വാരിയെറിയുകയോ ചെളിയിൽ കുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ
    മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താമെന്നാണ് കിഴക്കൻ ഉത്തർപ്രദേശിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം.
    Published by:Amal Surendran
    First published: