HOME /NEWS /India / UPSC CSE 2020 Interview| കോവിഡ് കാരണം മാറ്റിവെച്ച UPSC സിവില്‍ സര്‍വീസസ് അഭിമുഖം ആഗസ്റ്റ് രണ്ട് മുതല്‍

UPSC CSE 2020 Interview| കോവിഡ് കാരണം മാറ്റിവെച്ച UPSC സിവില്‍ സര്‍വീസസ് അഭിമുഖം ആഗസ്റ്റ് രണ്ട് മുതല്‍

UPSC

UPSC

2046 ഉദ്യോഗാർഥികളാകും സെപ്റ്റംബർ 22 വരെ നീളുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

  • Share this:

    ന്യൂഡൽഹി: 2020-ലെ സിവിൽ സർവീസസ് അഭിമുഖം ആഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാൻ തീരുമാനം. രാജ്യത്ത് കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിലാണ് 2021 ഏപ്രിൽ മാസം ആരംഭിച്ച അഭിമുഖ നടപടികൾ നിർത്തി വെക്കേണ്ടി വന്നത്. നിലവിലെ സാഹചര്യ കണക്കിലെടുത്താണ് അഭിമുഖവുമായി മുന്നോട്ടുപോകാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) തീരുമാനിച്ചത്.

    Also Read- വൃക്കരോഗിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച തുക Paytm വഴി കവർന്നു

    'സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 2020-ലെ സിവിൽ സർവീസസ് പേഴ്സണൽ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന്' -യു.പി.എസ്.സി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2046 ഉദ്യോഗാർഥികളാകും സെപ്റ്റംബർ 22 വരെ നീളുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായുള്ള കോൾ ലെറ്റർ യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

    Also Read- വീഡിയോ ചെയ്തതിന്റെ പേരിൽ തർക്കം; യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു

    കോൾ ലെറ്റർ എങ്ങനെ ഡൗൺലോഡ് ചെയ്യാം? 

    1. upsc.gov.in എന്ന ലിങ്കിൽ കയറുക

    2. ഹോംപേജിലെ 'What’s New’ ക്ലിക്ക് ചെയ്യുക

    3. “Interview Schedule: Civil Services (Main) Examination, 2020”ൽ ക്ലിക്ക് ചെയ്യുക.

    4. “UPSC CSE 2020 Interview Date” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം.

    ജൂൺ 27 ന് നടത്താനിരുന്ന സിവിൽ സർവീസസ് പ്രിലിമിനറി (2021), മേയ് ഒൻപതിന് നടത്താനിരുന്ന ഇ.പി.എഫ്.ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ യു.പി.എസ്.സി മാറ്റിവെച്ചത്.

    Also Read- ഫ്ലാറ്റിലെ പീഡനം: പ്രതി മാർട്ടിൻ രക്ഷപ്പെട്ടത് പൊലീസിന്റെ കൺമുന്നിൽ നിന്ന്; രണ്ടു ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെത്തിയതിന് തെളിവ്

    English Summary: Union Public Service Commission, UPSC CSE 2020 interview date has been released today, on June 9, 2021. Candidates who have qualified the CSE mains examination can check the UPSC CSE 2020 interview from the official website, upsc.gov.in. As per the revised UPSC CSE 2020 interview date, the test will begin on August 2, 2021. The Commission had decided earlier to commence the personality tests of the UPSC CSE 2020 from April 26, 2021. However, due to unprecedented growth in the number of people infected with COVID 19 in the country, UPSC deferred the interview date.

    First published:

    Tags: Upsc, UPSC Civil Service