വീട് വിറ്റു പഠിപ്പിച്ച പെട്രോള്‍ പമ്പ് ജീവനക്കാരന് മകന്‍ നല്‍കിയ സമ്മാനം സിവില്‍ സര്‍വീസ്

93 ാം റാങ്കുമായാണ് പ്രദീപ് സിങ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ കാത്തത്.

news18
Updated: April 8, 2019, 4:18 PM IST
വീട് വിറ്റു പഠിപ്പിച്ച പെട്രോള്‍ പമ്പ് ജീവനക്കാരന് മകന്‍ നല്‍കിയ സമ്മാനം സിവില്‍ സര്‍വീസ്
pradeep
  • News18
  • Last Updated: April 8, 2019, 4:18 PM IST IST
  • Share this:
ഇന്‍ഡോര്‍: സ്വന്തം വീട് വിറ്റു മകനെ പഠിപ്പിച്ച പെട്രോള്‍ പമ്പ് ജീവനക്കാരന് ഇരുപത്തിരണ്ടുകാരന്‍ നല്‍കിയ സ്‌നേഹ സമ്മാനം സിവില്‍ സര്‍വീസ് റാങ്ക്. യുപിഎസ്‌സി പരീക്ഷയില്‍ 93 ാം റാങ്കുമായാണ് പ്രദീപ് സിങ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ കാത്തത്.

സ്വാകാര്യ സ്ഥാപനത്തില്‍ ജോലി നേടുക എന്ന് സ്വപ്നം കണ്ടിരുന്ന പ്രദീപിനെ മുത്തച്ഛന്റെ വാക്കുകളാണ് പുതിയ സ്വപ്നങ്ങളിലേക്ക് നയിച്ചത്. എട്ടുവര്‍ഷം മുന്‍പ് മരണക്കിടക്കയില്‍വെച്ചാണ് പ്രദീപിന്റെ മുത്തച്ഛന്‍ ജീവിതത്തില്‍ സമൂഹത്തിന് പ്രയോജനപ്പെടുന്ന, പ്രചോദനാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

Also Read:  'ഡാഡയ്ക്ക് വോട്ട് തേടി നാലു വയസുകാരി ക്ലാര': കുടുംബസമേതം പ്രചാരണത്തിനിറങ്ങി ഹൈബി ഈഡൻ

തുടര്‍ന്ന് സിവില്‍ സര്‍വീസ് സ്വപ്‌നം കണ്ടുതുടങ്ങിയ പ്രദീപിന് പൂര്‍ണ്ണ പിന്തുണയുമായി പിതാവ് മനോജ് സിങ് മൂത്ത സഹോദരനും രംഗത്തുവരികയായിരുന്നു. പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടപ്പോള്‍ പ്രദീപിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളക്കുകയായിരുന്നു. ബിരുദ പഠനശേഷം സിവില്‍ സര്‍വീസ് പരിശീലനത്തിനായി പ്രദീപ് ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു.

മകന്റെ പഠനത്തിന്റെ ചിലവുകള്‍ കണ്ടെത്താനായി മനോജ് സിങ് തന്റെ സമ്പാദ്യമായ വീട് വിറ്റ് വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് മനോജ് സിങ്ങ് പ്രദീപിന്റെ പഠനാവശ്യത്തിനായി വീട് വിറ്റത്.

വീട്ടിലെ പ്രശ്‌നങ്ങള്‍ മകന്റെ പഠനത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച കുടുംബം പരീക്ഷാ കാലത്ത് അമ്മ അസുഖം ബാധിതയായപ്പോള്‍ ഇക്കാര്യവും പ്രദീപില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍