2021ലെ യുപിഎസ്സി (UPSC) സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മൂന്നാം റാങ്ക് (third rank) കരസ്ഥമാക്കിയ ഗാമിനി സിൻഗ്ല (gamini singla) തന്റെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ്. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് മാതാപിതാക്കളോടൊപ്പം (parents) നൃത്തം ചെയ്യുന്ന ഗാമിനിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
റാങ്ക് നേടുന്നതിനായി തന്നെ വൈകാരികമായും ധാര്‍മ്മികമായും പിന്തുണച്ച കുടുംബത്തോട് ഗാമിനി നന്ദി പറഞ്ഞു. ' വളരെയധികം സംതൃപ്തി തോന്നുന്നുണ്ട്. ദൈവം എന്നെ അനുഗ്രഹിച്ചു, വൈകാരികമായും ധാര്‍മ്മികമായും എന്റെ പഠനത്തില്‍ എന്നെ പിന്തുണച്ച ദൈവത്തിനും എന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു, '' ഗാമിനി പറഞ്ഞു. രണ്ടാമത്തെ ശ്രമത്തിലാണ് ഗാമിനി പരീക്ഷ പാസായത്. സെല്‍ഫ്-സ്റ്റഡി രീതിയാണ് താന്‍ തിരഞ്ഞെടുത്തതെന്നും ഗാമിനി പറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദധാരിയാണ് ഗാമിനി. ഗാമിനി സിൻഗ്ലയുടെ മാതാപിതാക്കള്‍ തോംബയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും നൈനാ ദേവി സബ് ഡിവിഷനിലെ തര്സുഹിലിലെയും ഡോക്ടര്‍മാരാണ്.
2021-ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ (CSE) അന്തിമ ഫലങ്ങള്‍ യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (UPSC) മെയ് 30-നാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ആദ്യ മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയത് വനിതകളാണ്. ഡല്‍ഹി ആസ്ഥാനമായുള്ള ശ്രുതി ശര്‍മ്മ ഓള് ഇന്ത്യ ഒന്നാം റാങ്ക് നേടി. അങ്കിത അഗര്‍വാള്‍ രണ്ടാം റാങ്കും ഗാമിനി സിൻഗ്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
I'm very happy & satisfied. The Almighty has blessed me, I want to thank God & my entire family who supported me emotionally, morally & in my studies as well... Have faith in yourself, do not quit & reflect back on your mistakes: Gamini Singla, AIR 3 #UPSC Civil Services 2021 pic.twitter.com/w4ubEf2BUI
ഔദ്യോഗിക ഫലമനുസരിച്ച്, മൊത്തം 685 അപേക്ഷകര്‍ UPSC CSE 2021 വഴി പ്രവേശനം നേടിയിട്ടുണ്ട്. ഇവരെ നിയമനത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇവരില്‍ 177 സ്ത്രീകളും 508 പുരുഷന്മാരുമാണ് ഉള്‍പ്പെടുന്നത്. സിഎസ്ഇ 2021 പരീക്ഷയില്‍ മൊത്തം 749 ഒഴിവുകളാണ് യുപിഎസ്സി വിജ്ഞാപനം ചെയ്തിരുന്നത്. ഇതില്‍ 200 ഇന്ത്യാ പോലീസ് സര്‍വീസസ് (ഐപിഎസ്) തസ്തികകളും 180 ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് (ഐഎഎസ്) ഒഴിവുകളുമാണുള്ളത്. പ്രിലിമിനറി പരീക്ഷ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10 നായിരുന്നു നടന്നത്. മെയിന്‍ പരീക്ഷ ഈ വര്‍ഷം ജനുവരി 7 മുതല്‍ 16 വരെയായിരുന്നു.
യുപിഎസ്സി ടോപ്പറായ ശ്രുതി ഡല്‍ഹി സ്വദേശിനിയാണ്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ (ഓണേഴ്സ്) ബിരുദധാരിയാണ് ശ്രുതി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നെങ്കിലും, യുപിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജാമിയ മില്ലിയ ഇസ്ലാമിയയുടെ റെസിഡന്‍ഷ്യല്‍ കോച്ചിംഗ് അക്കാദമിയില്‍ പ്രവേശനം ലഭിച്ചതിനാല്‍ ശ്രുതിക്ക് കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം യുപിഎസ്സി പാസായ ജാമിയയിലെ 23 വിദ്യാര്‍ത്ഥികളില്‍ ശ്രുതിയും ഉള്‍പ്പെടുന്നു. നിലവില്‍ ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ എംഎ സോഷ്യോളജിക്ക് പഠിക്കുകയാണ് ശ്രുതി.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.