നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മൊബൈലില്‍ സമയം ചിലവഴിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞു; 16കാരി ജീവനൊടുക്കി

  മൊബൈലില്‍ സമയം ചിലവഴിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞു; 16കാരി ജീവനൊടുക്കി

  വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഒരു ഒഴി‍ഞ്ഞ പ്രദേശത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഹൈദരാബാദ്: മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് കൗമാരക്കാരി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ പതിനാറുകാരിയാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്.പ്ലസ് വൺ വിദ്യാർഥിയായ പെൺകുട്ടി മൊബൈൽ ഫോണിൽ ധാരാളം സമയം ചിലവഴിക്കാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കൾ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ അസ്വസ്ഥയായി വീടു വിട്ടിറങ്ങിയ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

   ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പെൺകുട്ടി ആരോടും പറയാതെ വീടു വിട്ടിറങ്ങിയത്. മകളെ കാണാനില്ലെന്ന് മനസിലാക്കിയ മാതാപിതാക്കൾ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഒരു ഒഴി‍ഞ്ഞ പ്രദേശത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ സമീപത്ത് നിന്ന് കണ്ടെടുക്കയും ചെയ്തു.

   Also Read-മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചു; 70 കാരനും സുഹൃത്തും അറസ്റ്റിൽ

   ഈ ഫോണിലേക്ക് കുട്ടിയുടെ മാതാപിതാക്കൾ വിളിച്ചതോടെയാണ് മരിച്ചയാളെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഫോണെടുത്ത പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം തിരിച്ചറിയാനെത്താൻ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായി റിപ്പോർട്ട് തന്നെ സമർപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}