ഊർമിള മദോന്ദ്കർ കോണ്ഗ്രസിൽ: മുംബൈയിൽ മത്സരിക്കും

ഊർമിള കോണ്‍ഗ്രസ് ടിക്കറ്റിൽ മുംബൈയിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

news18
Updated: March 27, 2019, 3:07 PM IST
ഊർമിള മദോന്ദ്കർ കോണ്ഗ്രസിൽ: മുംബൈയിൽ മത്സരിക്കും
Urmila Matondkar
  • News18
  • Last Updated: March 27, 2019, 3:07 PM IST
  • Share this:
ന്യൂഡൽഹി : പ്രശസ്ത ബോളിവുഡ് താരം ഊർമിള മദോന്ദ്കർ കോൺഗ്രസിൽ ചേർന്നു. പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഊർമിള ബിജെപിയിൽ ചേർന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് താരം കോൺഗ്രസിലേക്കെത്തുന്നുവെന്ന് റിപ്പോർട്ട് എത്തുന്നത്.

Also Read-ശതകോടീശ്വരിയായ BJP സ്ഥാനാര്‍ഥി: ഹേമമാലിനിയുടെ ആസ്തി 101 കോടി

റിപ്പോർട്ടകൾ ശരിവച്ചു കൊണ്ട് തന്നെ ഇപ്പോൾ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിരിക്കുകയാണ്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി താരത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഊർമിള കോണ്‍ഗ്രസ് ടിക്കറ്റിൽ മുംബൈ നോര്‍ത്തിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എല്ലാവർക്കും അവസരം നല്‍കുന്ന പാർട്ടിയാണ് കോൺഗ്രസ്. സമത്വത്തിൽ വിശ്വസിക്കുന്ന നേതാവിന്റെ പാർട്ടി ആയതിനാാലാണ് ഇതിൽ ചേരുന്നത്. ദേശസ്നേഹം തെളിയിക്കാൻ ആരോടും അവർ ആവശ്യപ്പെടില്ലെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ഊർമ്മിള പറഞ്ഞു.

Also Read-ചലച്ചിത്ര താരവും സമാജ് വാദി മുൻ എംപിയുമായ ജയപ്രദ ബിജെപിയിൽ

രംഗീല ഉൾപ്പെടെ നിരവധി ചിത്രങ്ങളുമായി ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങിയ ഊർമിള ചാണക്യൻ, ഇന്ത്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യക്കാർക്കും സുപരിചിതയാണ്.

First published: March 27, 2019, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading