ബംഗളൂരു: മുത്തലാഖ് ഭരണഘനയ്ക്ക് അനസൃതമല്ലെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ വാട്സാപ്പിലൂടെ വീണ്ടും മുത്തലാഖ്. ബംഗളൂരുവിലുള്ള രേഷ്മ അസീസാണ് ഇത്തവണ മുത്തലാഖിന്റെ ഇരയായത്. അമേരിക്കയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനാണ് ഭാര്യയെ വാട്സാപ്പ് സന്ദേശത്തിലൂടെയും ശബ്ദ സന്ദേശത്തിലൂടെയും മൊഴി ചൊല്ലിയത്. വിവാഹം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് മൊഴി ചൊല്ലൽ.
2003ലാണ് രേഷ്മ അസീസും ജാവേദ് ഖാനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ തന്നെ ഇവർക്കിടയിൽ കലഹം തുടങ്ങി. പൊലീസിനു നൽകിയ പരാതിയിൽ, തന്നെ മാനസികമായി ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്തതായി രേഷ്മ അസീസ് പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു. എന്നാൽ, ഭർത്താവ് തന്നോട് ഒരിക്കൽ പോലും വിവാഹമോചനം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നെന്നും അവർ പരാതിയിൽ വ്യക്തമാക്കുന്നു.
വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ദമ്പതികൾ യുകെയിൽ ആയിരുന്നു താമസിച്ചിരുന്നത്. എന്നാൽ, പിന്നീട് യു എസിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞമാസം, ഇരുവരും ബംഗളൂരുവിൽ എത്തിയിരുന്നു. എന്നാൽ, പിന്നീട് ജാവേദ് എല്ലാ രേഖകളുമായി യു എസിലേക്ക് തനിയെ മടങ്ങുകയായിരുന്നു. ഇരു കുടുംബങ്ങളുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനെന്ന് പറഞ്ഞാണ് ജാവേദ് മടങ്ങിയത്. ഇവർക്ക് 13 വയസും 10 വയസുമുള്ള രണ്ടു കുട്ടികളുണ്ട്.
ഭർത്താവ് അയാളുടെ കുടുംബവുമായി അമേരിക്കയിലേക്ക് പോയെന്നും വിമാനത്താവളത്തിൽ താൻ ഒറ്റപ്പെട്ട് പോയെന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. തന്റെ പാസ്പോർട്ടും അക്കാദമിക് സർട്ടിഫിക്കറ്റുകളും മറ്റ് തിരിച്ചറിയൽ കാർഡുകളും ഭർത്താവ് കൊണ്ടുപോയെന്നും ഡിസംബർ നാലിന് പൊലീസിൽ ഇതു സംബന്ധിച്ച് പരാതിപ്പെട്ടതിനു ശേഷം വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്നും രേഷ്മ അസിസ് ന്യൂസ് 18നോട് പറഞ്ഞു. അതിനു ശേഷം ഭർത്താവുമായി ഫോണിൽ ബന്ധപ്പെടാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന DMK നേതാവിന് 10 വർഷം തടവ് നിലവിൽ രണ്ടു കുട്ടികളും ഇല്ലിനോയിസിൽ ജാവേദിന് ഒപ്പമാണ്. സ്കൂളിലെ അധ്യാപകർ മുഖേന കുട്ടികളുമായി സംസാരിച്ചതായും രേഷ്മ പറഞ്ഞു. അതേസമയം, തന്റെ ഇ മെയിൽ അക്കൗണ്ടുകളും ബാങ്ക് കാഡുകളും ബ്ലോക്ക് ചെയ്യപ്പെട്ടതായും അവർ പറഞ്ഞു. വ്യാഴാഴ്ച ആയിരുന്നു ലോക്സഭ മുത്തലാഖ് ബിൽ പാസാക്കിയത്. ഇതനുസരിച്ച് ഭർത്താവിന് മൂന്നുവർഷം വരെ തടവു ലഭിക്കുന്ന ക്രിമിനൽ കുറ്റമാണ് മുത്തലാഖ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.