പൗരത്വ ബിൽ ഇന്ത്യയിൽ മുസ്ലിങ്ങളെ രണ്ടാംതര പൗരൻമാരാക്കും; ആരോപണവുമായി യുഎസ് കോൺഗ്രസ് അംഗം

പൗരത്വ ഭേദഗതി ബിൽ അനുസരിച്ച് പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകും.

News18 Malayalam | news18
Updated: December 12, 2019, 9:04 AM IST
പൗരത്വ ബിൽ ഇന്ത്യയിൽ മുസ്ലിങ്ങളെ രണ്ടാംതര പൗരൻമാരാക്കും; ആരോപണവുമായി യുഎസ് കോൺഗ്രസ് അംഗം
യു എസ് കോൺഗ്രസ് അംഗം ആൻഡ്രെ കാഴ്സൺ
  • News18
  • Last Updated: December 12, 2019, 9:04 AM IST
  • Share this:
വാഷിംഗ്ടൺ: കഴിഞ്ഞദിവസം ഇന്ത്യ ലോക് സഭയിലും രാജ്യസഭയിലുമായി പാസാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് മുസ്ലിം പൗരൻമാരെ രണ്ടാംതരം പൗരൻമാരാക്കുന്നതാണെന്ന് യു എസ് കോൺഗ്രസ് അംഗം ആൻഡ്രെ കാഴ്സൺ. രാജ്യത്ത് ന്യൂനപക്ഷങ്ങളായ മുസ്ലിമുകളെ പൗരത്വ ഭേദഗതി ബില്ലിലൂടെ രണ്ടാംതരക്കാരാക്കുകയാണ് ചെയ്യുന്നത്.

തിങ്കളാഴ്ച ലോക്സഭയും ബുധനാഴ്ച രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ അനുസരിച്ച് പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിമുകൾ ഒഴികെയുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകും.

105നെതിരെ 125 വോട്ട്; പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസായിരാജ്യത്ത് മുസ്ലിം പൗരൻമാരെ രണ്ടാംതരം പൗരൻമാരാക്കുന്നതിനുള്ള ശക്തമായ നീക്കമാണ് ഇതെന്നും കാഴ്സൺ ആരോപിച്ചു. യു എസ് കോൺഗ്രസിലെ ആകെയുള്ള മൂന്ന് മുസ്ലിം അംഗങ്ങളിൽ ഒരാളാണ് ഇദ്ദേഹം.

ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തു കളഞ്ഞതിനെയും കാഴ്സൺ വിമർശിച്ചു.
First published: December 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading