നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കുന്നത് ഇന്ത്യ അറിയിച്ചിരുന്നില്ല; വിശദീകരണവുമായി അമേരിക്ക

    ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കുന്നത് ഇന്ത്യ അറിയിച്ചിരുന്നില്ല; വിശദീകരണവുമായി അമേരിക്ക

    ഇന്ത്യ അമേരിക്കയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

    News18

    News18

    • Last Updated :
    • Share this:
      ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റുന്നതിനെ കുറിച്ച് ഇന്ത്യ തങ്ങളെ ഒന്നും അറിയിച്ചില്ലെന്ന് അമേരിക്ക. രാജ്യത്തിന്റെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ അമേരിക്കയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകളെ തള്ളിയാണ് അമേരിക്ക ഇപ്പോൾ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

      'കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റുന്ന വിഷയം സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈകൊള്ളുന്നതിന് മുൻപ് ഇന്ത്യ ഞങ്ങളെ ഇക്കാര്യം അറിയിച്ചിട്ടില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സത്യവിരുദ്ധമാണ്.' യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മദ്ധ്യ, തെക്കൻ ഏഷ്യയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. കാശ്മീർ സംബന്ധിച്ച് ഇന്ത്യ എടുത്ത തീരുമാനങ്ങളെ കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ അമേരിക്കൻ സെക്രട്ടറി ഒഫ് സ്റ്റേറ്റ്, മൈക്ക് പോംപിയോയോട് പറഞ്ഞിരുന്നതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.



      ചൊവ്വാഴ്ചയാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുന്ന പ്രമേയം പാർലമെന്റ് പാസാക്കിയത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര കാര്യമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

      First published:
      )}