'നമുക്ക് ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്' മോദിയെ അഭിനന്ദിച്ച് ട്രംപ്

തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും അഭിനന്ദിക്കുന്നതായി ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.

news18
Updated: May 24, 2019, 5:22 AM IST
'നമുക്ക് ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്' മോദിയെ അഭിനന്ദിച്ച് ട്രംപ്
നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും
  • News18
  • Last Updated: May 24, 2019, 5:22 AM IST
  • Share this:
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ. യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും മോദിയെ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും അഭിനന്ദിക്കുന്നതായി ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.

'തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കും അഭിനന്ദനം. പ്രധാനമന്ത്രി വീണ്ടും അധികാരത്തിൽ എത്തിയതോടെ യു എസ് - ഇന്ത്യ പങ്കാളിത്തത്തോടെ നിരവധി കാര്യങ്ങളാണ് ചെയ്യാനുള്ളത്. നമ്മുടെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ഒരുമിച്ച് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' - ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഡൊണാൾഡ് ട്രംപിന്‍റെ ട്വീറ്റ്,

 അതേസമയം, നിലയ്ക്കാത്ത അഭിനന്ദനങ്ങൾ ലോകത്തിന്റെ സകല കോണുകളിൽ നിന്നും ഒഴുകുകയാണ്. ശ്രീലങ്ക, ചൈന, സൈപ്രസ്, അഫ്ഘാനിസ്ഥാൻ, ഇസ്രായേൽ എന്നിങ്ങനെ അനവധി നിരവധി ലോക രാജ്യങ്ങളിൽ നിന്നുമാണ് മോദിക്ക് അഭിനന്ദനം പ്രവഹിക്കുന്നത്.
First published: May 24, 2019, 5:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading