നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഇന്ത്യക്കെതിരെ എഫ് 16 വിമാനങ്ങളുടെ ഉപയോഗം; പാകിസ്ഥാനോട് അമേരിക്ക വിശദീകരണം തേടി

    ഇന്ത്യക്കെതിരെ എഫ് 16 വിമാനങ്ങളുടെ ഉപയോഗം; പാകിസ്ഥാനോട് അമേരിക്ക വിശദീകരണം തേടി

    F 16 വിമാനം ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു

    NEWS18

    NEWS18

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചതിന് അമേരിക്ക പാകിസ്ഥാന്‍ വിശദീകരണം തേടി. ഭീകര വിരുദ്ധ നീക്കത്തിന് അമേരിക്ക നല്‍കിയ എഫ് 16 വിമാനങ്ങള്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ചതാണ് പാകിസ്താനെ വെട്ടിലാക്കിയിരിക്കുന്നത്. സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ബുധനാഴ്ച നടത്തിയ നീക്കത്തില്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ചില്ലെന്നാണ് പാകിസ്ഥാന്‍ പറഞ്ഞിരുന്നത്.

      എന്നാല്‍ ഈ വിമാനങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ആംറാം മിസൈലിന്റെ ഭാഗങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് പാകിസ്ഥാനോട് അമേരിക്ക റിപ്പോര്‍ട്ട് തേടിയത്.

      Also Read:  പാകിസ്ഥാൻ ഇന്ത്യയെ F16 വിമാനം ഉപയോഗിച്ച് ആക്രമിച്ചു; തെളിവ് അമേരിക്കയ്ക്ക് കൈമാറി

       

      അതേസമയം ഇന്ത്യ പാക് പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി. പുല്‍വാമ ആക്രമണത്തിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മസൂദ് അസര്‍ അടക്കമുള്ള ഭീകര്‍ക്ക് എതിരെ നടപടി എടുത്താല്‍ മാത്രം ചര്‍ച്ചെയന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പാകിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

      നേരത്തെ ഇന്ത്യ നടത്തിയ വ്യോമാക്രമണം പാകിസ്ഥാന്റെ വനമേഖയിലാണെന്ന് പറഞ്ഞിരുന്ന പാകിസ്ഥാന് തിരിച്ചടിയായി ജയ്ഷ് ഇ മുഹമ്മദ് കേന്ദ്രത്തില്‍ ഇന്ത്യന്‍ ആക്രമണം നടന്നെന്ന കാര്യം ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റ സഹോദരന്‍ മൗലാന അമ്മര്‍ സ്ഥിരീകരിച്ചു. പെഷാവറിലെ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് ആക്രമണം നടന്നതയുള്ള അമ്മറിന്റെ സ്ഥിരീകരണം.

      Dont Miss:  ജയ്ഷ് ഇ- മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ച് മസൂദ് അസറിന്റെ സഹോദരന്‍

       

      ആക്രമണത്തില്‍ ജയ്ഷ് ഇ മുഹമ്മദ് പരിശീലന കേന്ദ്രത്തിലെ നാലു കെട്ടിടങ്ങള്‍ തകര്‍ന്നതായി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. 300 പേര്‍ കൊലപ്പെട്ടുവെന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ലക്ഷ്യ സ്ഥാനം തകര്‍ത്തതിന്റെ റഡാര്‍ ചിത്രങ്ങള്‍ സൈന്യം വൈകാതെ പുറത്തു വിട്ടേക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

      First published:
      )}