നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുത് ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

  മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുത് ; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

  ബുധനാഴ്ച ചേരുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ യോഗത്തിലാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

  മസൂദ് അസർ

  മസൂദ് അസർ

  • Share this:
   വാഷിംഗ്ടൺ ഡിസി: ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടയരുതെന്ന് ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ബുധനാഴ്ച ചേരുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ യോഗത്തിലാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനൊരുങ്ങുന്നത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യ രാഷ്ട്രസഭ രക്ഷാ സമിതിയുടെ തീരുമാനത്തെ പാകിസ്ഥാന്റെ നിർദേശ പ്രകാരം ചൈന നേരത്തെ എതിർത്തിരുന്നു.

   also read: പുൽവാമ ആക്രമണത്തിലെ നടപടി; തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് എഎപി സർവെ

   പുൽവാമയിൽ ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അഞ്ച് സ്ഥിര അംഗങ്ങളിലെ മൂന്നു അംഗങ്ങളായ അമേരിക്ക, യുകെ, ഫ്രാൻസ് എന്നിവർ അസറിനെ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ ചൈന ഇതുവരെ ഇതിനെ പിന്തുണച്ചിട്ടില്ല.

   പ്രാദേശികമായ സുസ്ഥിരതയും സമാധാനവും നേടിയെടുക്കുന്നതിൽ അമേരിക്കയ്ക്കും ചൈനക്കും ഒരേ താത്പര്യമാണ്. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ പരാജയപ്പെടുന്നത് ഇതിന് എതിരാണ്- യുഎസ് ഉപവക്താവ് റോബർട്ട് പല്ലാഡിനോ പറഞ്ഞു.

   ഐക്യരാഷ്ട്രസഭ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്. അതിന്റെ സ്ഥാപകനും തലവനുമാണ് അസർ. ഐക്യരാഷ്ടസഭ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അസറിനും ബാധകമാണ്. നിരവധി ആക്രമണങ്ങളുടെ ഉത്തരവാദികളാണ് ജെഇഎം. പ്രദേശികമായ സുസ്ഥിരതയ്ക്കും സമാധാനത്തിനും ഇവർ ഭീഷണിയാണ് - പല്ലാഡിനോ പറഞ്ഞു.

   ഫെബ്രുവരി 14ന് ജെയ്ഷ് ഇ മുഹമ്മദ് പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായത്. പുൽവാമ ആക്രമണത്തിനു പിന്നാലെ ബാലക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് താവളങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഭീകർക്കെതിരായ ഇന്ത്യയുടെ നടപടിയെ അന്താരാഷ്ട്ര സമൂഹം പിന്തുണച്ചു. തീവ്രവാദികൾക്കും തീവ്രവാദ സംഘടനകൾക്കും സഹായവും സുരക്ഷയും നൽകുന്നത് അവസാനിപ്പിക്കാൻ അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

   അതേസമയം പാകിസ്ഥാനിൽ ജെഇഎം ഉണ്ടെന്ന വാദങ്ങൾ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ നിഷേധിച്ചിരുന്നു. ഇത് വ്യാപകമായി വിമർശിക്കപ്പെട്ടു.

   പുൽവാമ ആക്രമണത്തിലെ ജെയ്ഷ് ഇ മുഹമ്മദ് പങ്ക് പാകിസ്ഥാന്‍ നിഷേധിക്കുന്നത് ഖേദകരമാണ്. പാകിസ്ഥാൻ ജെയ്ഷ് ഇ മുഹമ്മദിനെ പ്രതിരോധിക്കുകയും അവരുടെ വക്താവായി മാറുകയുമാണോ? ഇന്നുവരെ ജെയ്ഷ് ഇ മുഹമ്മദിനെതിരെ സത്യസന്ധമായ നടപടി സ്വീകരിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്.

   പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളെ കുറിച്ച് എല്ലാവർക്കുമറിയാം. ജെയ് ഇ മുഹമ്മദ് ക്യാമ്പ് പാകിസ്ഥാനിൽ ഉണ്ടെന്നും മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്നും യുഎൻ രക്ഷാ സമിതിയിലെ സ്ഥിര അംഗങ്ങൾക്ക് അറിയാം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് എല്ലാ അംഗങ്ങളോടും ഞങ്ങൾ അഭ്യർഥിക്കുകയാണ്. പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാനോട് ഞങ്ങൾ വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണ്- പാകിസ്ഥാനെ വിമർശിച്ചു കൊണ്ട് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

   First published: