പാര്‍ലമെന്റില്‍ ഇനി പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല; ഉത്തരവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്

പാര്‍ലമെന്റ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകള്‍ക്കും ഉത്തരവ് ബാധകമാണ്

news18
Updated: August 20, 2019, 9:28 PM IST
പാര്‍ലമെന്റില്‍ ഇനി പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല; ഉത്തരവുമായി ലോക്‌സഭാ സെക്രട്ടേറിയറ്റ്
parliament
  • News18
  • Last Updated: August 20, 2019, 9:28 PM IST IST
  • Share this:
ന്യൂഡല്‍ഹി: ഉപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ നിരോധനം ഏര്‍പ്പെടുത്തി. പാര്‍ലമെന്റ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്ല്യത്തില്‍ വന്നു.

എല്ലാ ഓഫീസര്‍മാരും സ്റ്റാഫ് അംഗങ്ങളും പാര്‍ലമന്റ് ഹൗസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും നിര്‍ദേശം അനുസരിക്കണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദമായ വസ്തുക്കള്‍ഉപയോഗിക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്.

Also Read: കശ്മീരിന്റെ പ്രത്യേക പദവി: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍

രാജ്യത്തെ പ്ലാസ്റ്റിക് വിമുക്താമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതിയുടെ ആദ്യ പടിയാണ് പാര്‍ലമെന്റില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍