• HOME
  • »
  • NEWS
  • »
  • india
  • »
  • Uttar Pradesh Assembly Elections | മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നു

Uttar Pradesh Assembly Elections | മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നു

403 സീറ്റുകളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 2017ൽ ബിജെപി 320 സീറ്റുകൾ നേടിയിരുന്നു. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

  • Share this:
    ഉത്തർപ്രദേശിൽ (Uttar Pradesh) നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ (Mulayam Singh Yadav) മരുമകൾ അപർണ യാദവ് (Aparna Yadav)  ഭരണകക്ഷിയായ ബിജെപിയിൽ (BJP) ചേർന്നു.

    കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) മന്ത്രിസഭയിൽ നിന്ന് പ്രമുഖ നേതാവ് സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെ നിരവധി മന്ത്രിമാർ രാജിവച്ചിരുന്നു. ധരം സിംഗ് സെയ്‌നി, ദാരാ സിംഗ് ചൗഹാൻ തുടങ്ങിയ നേതാക്കളും രാജി സമർപ്പിച്ചു. എംഎൽഎയായ മുകേഷ് വർമ ​​നേരത്തെ തന്നെ ബിജെപിയിൽ നിന്ന് രാജി വച്ചിരുന്നു. അവതാർ സിംഗ് ഭദാനയും റോഷൻ ലാൽ വർമ്മയും ഉൾപ്പെടെ ചുരുങ്ങിയത് ഒമ്പതോളം സംസ്ഥാന നിയമസഭാംഗങ്ങൾ ദിവസങ്ങൾക്കുള്ളിൽ ബിജെപി വിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    2017ൽ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്വാമി പ്രസാദ് മൗര്യ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ബഹുജൻ സമാജ് പാർട്ടി (BSP) ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. 2007ൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മായാവതിയുടെ കീഴിൽ ബിഎസ്പി വിജയിച്ചിരുന്നു.

    പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി (SP) നേതാവ് അഖിലേഷ് യാദവ് മൗര്യയുടെ നീക്കത്തെ സ്വാഗതം ചെയ്തു. പാർട്ടിയിലേയ്ക്ക് അദ്ദേഹത്തിന് "ഊഷ്മളമായ സ്വാഗതവും ആശംസകളും" നേർന്നു.

    നിലവിലെ സാഹചര്യത്തിൽ ബിജെപിയിലേക്കുള്ള ഏറ്റവും പ്രാധാന്യമർഹിക്കുന്ന കടന്നു വരവാണ് അപർണ യാദവിന്റേത്. സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടിയാണ് ഭരിച്ചിരുന്നതെങ്കിലും അഞ്ച് വർഷം മുമ്പ് ബിജെപിയുടെ യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരത്തിലേറുകയായിരുന്നു.

    "രാജ്യത്തിനാണ് ഞാൻ എപ്പോഴും പ്രാധാന്യം കൊടുക്കുന്നതെന്നും പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും" ബിജെപിയിൽ ചേരുന്ന വേളയിൽ അപർണ യാദവ് പറഞ്ഞു.

    Also Read- Fact Check | പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടത് ടെലിപ്രോംപ്റ്റര്‍ തകരാറു മൂലമോ? ദാവോസില്‍ സംഭവിച്ചത്

    403 സീറ്റുകളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 2017ൽ ബിജെപി 320 സീറ്റുകൾ നേടിയിരുന്നു. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

    Hatred | ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിനെ ബജ്‌റംഗ് ദൾ പ്രവർത്തകർ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു

    ഒമിക്രോണ്‍ (Omicron) വ്യാപിക്കുന്ന സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ഉത്തർപ്രദേശ് കൂടാതെ (Uttar Pradesh), പഞ്ചാബ് (Punjab), ഉത്തരാഖണ്ഡ് (Uttarakhand), മണിപ്പുർ(Manipur), ഗോവ (Goa) എന്നീ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14നാണ് തിരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരിൽ ഫെബ്രുവരി 27, മാർച്ച് 3 എന്നീ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും.
    Published by:Jayashankar Av
    First published: