• HOME
  • »
  • NEWS
  • »
  • india
  • »
  • പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ച അമരീന്ദര്‍ സിങ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ച അമരീന്ദര്‍ സിങ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോണ്‍ഗ്രസിന്റെ ഭിന്നിപ്പിക്കല്‍ നയത്തെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് യോഗി ആിത്യനാഥ് വിമര്‍ശിച്ചു

 Yogi Adityanath

Yogi Adityanath

  • Last Updated :
  • Share this:
    ലഖ്‌നൗ: പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ച അമരീന്ദര്‍ സിങ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിനര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ ഭിന്നിപ്പിക്കല്‍ നയത്തെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് യോഗി ആിത്യനാഥ് വിമര്‍ശിച്ചു. മുസ്ലീം ഭുരിപക്ഷ മേഖലയായ മലെര്‍കോട്ടെയാണ് പഞ്ചാബിലെ 23-ാമത്തെ സംസ്ഥാനമായി പ്രഖ്യാപിച്ചത്.

    അതേസമയം ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് മലര്‍കോട്ടെയെന്നും ജില്ലയായി പ്രഖ്യാപിക്കണമെന്നത് അവിടുത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. എന്നാല്‍ വിശ്വാസത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നത ഉണ്ടാക്കുന്നത് ഇന്ത്യന്‍ ഭരണഘടയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണെന്നും ഇത് കോണ്‍ഗ്രസിന്റെ ഭിന്നിപ്പിക്കല്‍ എന്ന നയത്തിന്റെ പ്രതിഫലനമാണെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

    Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 32680 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

    ഭാരതീയ ജനത പാര്‍ട്ടിയുടെ ഭിന്നിപ്പിക്കല്‍ നയങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സാമുദായിക വിദ്വേഷം ജനിപ്പിക്കാനാണ് ആദിത്യനാഥിന്റെ ട്വീറ്റെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. നേരത്തെ സംഗ്രുര്‍ ജില്ലയുടെ ഭാഗമായിരുന്ന മലര്‍കോട്ട. സംഗ്രുര്‍ ജില്ലയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മലര്‍കോട്ടെയെ ജില്ലയായി ഉയര്‍ത്തുമെന്ന് തെരഞ്ഞെടുപ്പില്‍ കോണ്‍ വാഗ്ദാനം നല്‍കിയിരുന്നു.

    Also Read-കോവിഡ് ബാധിച്ചവരിലെ ഫംഗസ് ബാധ കേരളത്തിലും; അപൂര്‍വമായി കണ്ടുവരുന്നതായി മുഖ്യമന്ത്രി

    പഞ്ചാബില്‍ ഐക്യത്തോടെ ജീവിക്കുന്ന സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പരമാര്‍ശം എന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബില്‍ ഭിന്നത പ്രചരിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: