നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇനി മഥുരയില്‍ മദ്യവും മാംസവും വേണ്ട': രണ്ടു വസ്തുക്കളുടെയും വ്യാപാരം വിലക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  'ഇനി മഥുരയില്‍ മദ്യവും മാംസവും വേണ്ട': രണ്ടു വസ്തുക്കളുടെയും വ്യാപാരം വിലക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  മാംസവും മദ്യവും പൂര്‍ണ്ണമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി പുറത്തിറക്കി

   Yogi Adityanath

  Yogi Adityanath

  • Share this:
   മഥുരയില്‍ മദ്യവും മാംസാഹാരവും വിലക്കി യോഗി ആദിത്യനാഥ്. മാംസവും മദ്യവും പൂര്‍ണ്ണമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി പുറത്തിറക്കി.

   മദ്യ, മാംസ വ്യാപാരം ഉടനെ തന്നെ നിരോധിക്കാനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തുന്നവര്‍ മറ്റെന്തെങ്കിലും വ്യപാരത്തിലേയ്ക്ക് തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

   മദ്യവും മാംസവും കച്ചവടം ചെയ്തിരുന്നവര്‍ 'പാല്‍ ' വില്‍പനയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു. ഇതിലൂടെ മികച്ച പാല്‍ ഉല്‍പാദകരെന്ന മഥുരയുടെ പഴയ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

   ലഖ്നൗവില്‍ കൃഷ്‌ണോത്സവം 2021 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങില്‍ കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും പങ്കെടുത്തു.

   Also read -  അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

   ന്യൂഡൽഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ കൂടി ഇന്ന് സ്കൂളുകൾ തുറക്കും. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞ അ‍ഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നത്. ഡൽഹി,രാജസ്ഥാൻ, മധ്യപ്രദേശ്, അസം, തമിഴ്നാട്
   എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിക്കുക.

   കർശന നിയന്ത്രണങ്ങളോടെയാണ് സ്കൂൾ അധ്യയനം ആരംഭിക്കുന്നത്. അധ്യാപകരും സ്കൂൾ ജീവനക്കാരും 2 ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. 50% വിദ്യാർഥികളെ വീതമാണ് പ്രവേശിപ്പിക്കുക.

   ഡൽഹിയിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നത് . 6 മുതൽ 8 വരെയുള്ള ക്ലാസുകൾ ഈ മാസം 8 നും ആരംഭിക്കും. തമിഴ് നാട്ടിൽ ഒരു ക്ലാസില്‍ ഒരേ സമയം പരമാവധി 20 വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കൂ. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

   രാജസ്ഥാനിൽ 50% വിദ്യാർഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണ് തീരുമാനം. യുപി,പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചൽ, മിസോറാം എന്നിവിടങ്ങളിൽ നേരത്തെ തന്നെ വിദ്യാലയങ്ങൾ തുറന്നിരുന്നു
   Published by:Karthika M
   First published:
   )}