ഗോരഖ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഇന്ത്യയെ ലോകം ഉറ്റു നോക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയെക്കുറിച്ച് ആഗോളതലത്തിലുള്ള ധാരണയ്ക്ക് മാറ്റം വന്നു. അതുകൊണ്ട് ലോകം വീണ്ടും ഇന്ത്യയെ ഉറ്റു നോക്കുകയാണെന്ന് യു പി മുഖ്യമന്ത്രി പറഞ്ഞു.
മഹാറാണ പ്രതാപ് ശിക്ഷ പരിഷത്തിന്റെ (എം പി എസ് പി) സ്ഥാപിത വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് വാക്സിൻ 2021 ജനുവരിയിൽ തയ്യാറാകാൻ സാധ്യതയുണ്ടെങ്കിലും ആളുകൾ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'അഞ്ച് - ഏഴ് വർഷങ്ങൾക്ക് മുമ്പ് വരെ ഇന്ത്യ ലോകത്തെ ആയിരുന്നു ഉറ്റു നോക്കിയിരുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ അമേരിക്കയും യൂറോപ്പും മറ്റ് രാജ്യങ്ങളും ഉറ്റു നോക്കുകയാണ്' - യു പി മുഖ്യമന്ത്രി പറഞ്ഞു.
'ഇന്ന് ഒരു ചെറിയ കുഞ്ഞിന് പോലും ടെക്നോളജിയെക്കുറിച്ച് ധാരണയുണ്ടെന്നും ഓൺലൈനിൽ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊറോണ വൈറസ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ മറികടക്കാൻ രാജ്യത്തെ 135 കോടി ജനങ്ങൾ പ്രാപ്തരായതായും അദ്ദേഹം പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.