നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Uttar Pradesh Elections 2022 | സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ബിജെപി ഉന്നതതലയോഗം തിങ്കളാഴ്ച

  Uttar Pradesh Elections 2022 | സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ബിജെപി ഉന്നതതലയോഗം തിങ്കളാഴ്ച

  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ചയാണ് യുപി, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

  • Share this:
   ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന (Uttar Pradesh ) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് ഭാരതീയ ജനതാ (BJP) പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ലഖ്നൗവില്‍ യോഗം ചേരും. 4 മണിക്കാണ് യോഗം നടക്കുകയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

   തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ചയാണ് യുപി, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 10 നും മാര്‍ച്ച് 7 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. വൈകുന്നേരം

   24 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ക്ക് പുറമോ സുനില്‍ ബന്‍സാല്‍, ജനറല്‍ സെക്രട്ടറി (സംഘടന); എംപിമാരായ സഞ്ജീവ് ബല്യാന്‍, രമാപതി റാം ത്രിപാഠി, രാജ്വീര്‍ സിംഗ്, വിനോദ് സോങ്കര്‍, മന്ത്രി ബ്രജേഷ് പഥക്, ദേശീയ വിപി ബാബു റാണി മൗര്യ, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, സംസ്ഥാന ഇന്‍ചാര്‍ജ് രാധാ മോഹന്‍ സിങ്, സഹ-ഇന്‍ചാര്‍ജ് വൈ സത്യകുമാര്‍, സുനില്‍ ഓസ, സഞ്ജീവ് ചൗരസ്യ എന്നിവരും ഉള്‍പ്പെടുന്നു.

   ആദ്യഘട്ട നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആയതിനാല്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ച നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണം ഏത് തരത്തില്‍ നടത്തണം എന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും എന്നാണ് വിവരം.

   യോഗത്തില്‍ തെരഞ്ഞെടുപ്പ് ചുമതലകളും വീതിച്ച് നല്‍കും ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നിങ്ങനെയാണ് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

   നിയമസഭാ തിരഞ്ഞെടുപ്പ് 2022

   ആകെ 7 ഘട്ടങ്ങൾ

   വോട്ടെണ്ണൽ തീയതി: മാർച്ച് 10, വ്യാഴം

   ഉത്തർപ്രദേശ്
   ഘട്ടം 1: ഫെബ്രുവരി 10, വ്യാഴം
   ഘട്ടം 2: ഫെബ്രുവരി 14, തിങ്കൾ
   ഘട്ടം 3: ഫെബ്രുവരി 20, ഞായർ
   ഘട്ടം 4: ഫെബ്രുവരി 23, ബുധനാഴ്ച
   ഘട്ടം 5: ഫെബ്രുവരി 27, ഞായർ
   ഘട്ടം 6: മാർച്ച് 3, വ്യാഴം
   ഘട്ടം 7: മാർച്ച് 7, തിങ്കൾ

   പഞ്ചാബ്
   ഘട്ടം 1: ഫെബ്രുവരി 14, തിങ്കളാഴ്ച

   ഉത്തരാഖണ്ഡ്
   ഘട്ടം 1: ഫെബ്രുവരി 14, തിങ്കളാഴ്ച

   മണിപ്പൂർ
   ഘട്ടം 1: ഫെബ്രുവരി 27, ഞായർ
   ഘട്ടം 2: മാർച്ച് 3, വ്യാഴം

   ഗോവ
   ഘട്ടം 1: ഫെബ്രുവരി 14, തിങ്കളാഴ്ച

   കർശനമായ കോവിഡ് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ രണ്ടുഡോസ് വാക്സിന്‍ നിര്‍ബന്ധമാ​യും എടുക്കണം. കോവിഡ് സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വോട്ട് ചെയ്യാനുള്ള സമയം ഒരു മണിക്കൂര്‍ കൂട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ റോഡ് ​ഷോ, പദയാത്ര, റാലികള്‍ എന്നിവക്ക് ജനുവരി 15 വരെ നിയന്ത്രണമുണ്ടാകും. വെര്‍ച്വല്‍ പ്രചാരണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

   ഉത്തര്‍​പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. 24.9 ലക്ഷമാണ് പുതിയ​ വോട്ടര്‍മാരുടെ എണ്ണം. ഇതില്‍ 11.4 ശതമാനം സ്ത്രീകളാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനം വര്‍ധിപ്പിക്കും. 15368 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഒരു ബൂത്തില്‍ പരമാവധി 1250 വോട്ടര്‍മാര്‍ മാത്രമാകും. കോവിഡ് രോഗികള്‍ക്കും 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കും. നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അനുവദിക്കും. ഒരുലക്ഷം ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

   Also Read- Congress | 11 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലോക്സഭയിൽ പ്രാതിനിധ്യം ഇല്ല; ദേശീയ ബദൽ ആകാൻ കോൺഗ്രസിന് കഴിയുമോ?

   പ്രായമായവർ, ഭിന്ന ശേഷിക്കാർ , കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ട് ചെയ്യാം വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടി. ഈ മാസം 15 വരെ റാലികൾ, പദയാത്രകൾ എന്നിവ പാടില്ല. റോഡ് ഷോകൾക്കും നിയന്ത്രണമുണ്ട്.പ്രചാരണം പരമാവധി ഡിജിറ്റലാക്കണം. വീട് സന്ദർശനത്തിന് 5 പേരിൽ കൂടുതൽ പാടില്ല.കോവിഡ് സാഹചര്യം വിലയിരുത്തി മാറ്റങ്ങൾ അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി
   Published by:Jayashankar AV
   First published:
   )}