വിവിധ ചികിത്സകള്‍ നടത്തിയിട്ടും മുഖക്കുരു മാറാത്തതില്‍ മനംനൊന്ത് ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടി ജീവനൊടുക്കി. ബന്ദ ജില്ലയിലെ ബിസാന്‍ഡ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അജിത്പാറ വില്ലേജില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്തത്.
അമ്മയും സഹോദരിയും കന്നുകാലികള്‍ക്ക് തീറ്റ കൊടുത്ത് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറാത്ത മുഖക്കുരു കാരണം പെണ്‍കുട്ടി മാനസികമായി തളര്‍ന്നിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവാഹ ആലോചനകളെല്ലാം മുഖക്കുരു ഉണ്ടെന്ന കാരണത്താല്‍ മുടങ്ങിപോയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ബിന്സാഡ സര്‍ക്കിള്‍ പോലീസ് മേധാവി കെ.കെ.പാണ്ഡ പറഞ്ഞു.
Murder |'എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല'; ചോദ്യത്തിന് പിന്നാലെ 20 കാരന് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പിന്തുടര്ന്ന് കൊലപ്പെടുത്തിയ 20 കാരന് അറസ്റ്റില്‍. 'എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല' എന്ന ചോദ്യമാണ് ഇയാള്‍ പെണ്‍കുട്ടിയോട് അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
നാസിക്കിലെ നിഫാദ് താലൂക്കിലെ ലാസല്‍ഗാവിലെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഔറംഗബാദിലെ ദിയോഗി കോളേജിന് സമീപം 18 കാരിയായ സുഖ്പ്രീത് കൗറിനെയാണ് ശരണ്‍സിംഗ് സേഥി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദിയോഗി കോളേജില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയോട് കൊലപ്പെടുത്തുന്നതിന് മുമ്പ് 'എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ സ്നേഹിക്കാത്തത്?' എന്ന് സേഥി ചോദിച്ചിരുന്നുവെന്ന് ഔറംഗബാദ് പൊലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസ് സൂപ്രണ്ട് സച്ചിന് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ലസല്‍ഗാവിലെ ശ്രീ ഗണേഷ്നഗര്‍ പ്രദേശത്തുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് സേഥിയെ പിടികൂടിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.