• HOME
  • »
  • NEWS
  • »
  • india
  • »
  • Yogi Adityanath to News18 | 'ഉത്തർപ്രദേശ് വികസന പാതയിലെത്തിയത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍'; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Yogi Adityanath to News18 | 'ഉത്തർപ്രദേശ് വികസന പാതയിലെത്തിയത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍'; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിന്റെ വളർച്ചാ നിരക്ക് 13 ശതമാനം 14 ശതമാനം വരെയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • Share this:

    ന്യൂഡല്‍‌ഹി: ഉത്തർപ്രദേശ് വികസന പാതയിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

    ഉത്തർപ്രദേശിന്റെ വളർച്ചാ നിരക്ക് 13 ശതമാനം 14 ശതമാനം വരെയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വലിയ പ്രതിസന്ധിയായിരുന്നെങ്കിലും ഉത്തർപ്രദേശിന്റെ പ്രതി ശീർഷ വരുമാനവും ജിഡിപിയും ഇരട്ടിയായെന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ചരിത്രപരമായിരിക്കും.

    Also Read-Yogi Adityanath to News18 | ‘ഉത്തർപ്രദേശ് ഇന്ത്യയുടെ വളർച്ചയുടെ എഞ്ചിൻ’: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    അടുത്ത മാസത്തെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി, സംസ്ഥാനം കണ്ടെത്തിയ 25 മേഖലകളിലേക്കും നിക്ഷേപകരെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    വിവാദങ്ങൾ സൃഷ്ടിക്കുന്നത് സംസ്ഥാനത്തെ വികസനകാര്യങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണെന്ന് യോഗി പറഞ്ഞു. രു ട്രില്യൻ സമ്പദ് വ്യവസ്ഥയിലേക്ക് വളരുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തർപ്രദേശിന്‍റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

    Published by:Jayesh Krishnan
    First published: