ഇന്റർഫേസ് /വാർത്ത /India / 'പണം വാങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള പണിയും ചെയ്യും'; കൈക്കൂലിയെ പിന്തുണച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

'പണം വാങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള പണിയും ചെയ്യും'; കൈക്കൂലിയെ പിന്തുണച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു പൊലീസുകാരന്റെ വിവാദ പരാമര്‍ശം.

വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു പൊലീസുകാരന്റെ വിവാദ പരാമര്‍ശം.

വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു പൊലീസുകാരന്റെ വിവാദ പരാമര്‍ശം.

  • Share this:

ഉത്തര്‍പ്രദേശ് പൊലീസ് കൈക്കൂലി വാങ്ങുന്നതായി സമ്മതിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ഒരു സ്‌കൂളില്‍ പൊലീസ് കി പാഠശാല എന്ന പരിപാടിക്കിടെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു പൊലീസുകാരന്റെ വിവാദ പരാമര്‍ശം.

പൊലീസുകാര്‍ക്ക് പണം നല്‍കിയാല്‍ അതിനുള്ള പണി ചെയ്യുമെന്നും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെക്കാള്‍ വേറെ ഇല്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പണം വാങ്ങും എന്നാല്‍ പണി എടുക്കില്ലെന്നും വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്.

പൊലീസുകാന്റെ പരിഹാസത്തിന് പിന്‍തുണച്ച് വേദിയലുണ്ടായിരുന്ന പൊലീസുകാരും ചിരിക്കുന്നത് കാണാം. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉന്നാവോ പൊലീസ്.

Monkeys vs Dogs | 250 നായ്ക്കളെ കൊന്നൊടുക്കിയ സംഭവം; 'പരമ്പര കൊലയാളികളായ' രണ്ട് കുരങ്ങന്മാർ 'കസ്റ്റഡിയിൽ'

കുട്ടിക്കുരങ്ങിനെ നായ്ക്കള്‍ കടിച്ചുകൊന്നതിന് പ്രതികാരമായി 250-ഓളം നായകളെയും നായക്കുട്ടികളെയും കുരങ്ങന്മാർ എറിഞ്ഞ് കൊന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വലിയ വാർത്തയായ ഈ സംഭവത്തിലെ 'പരമ്പര കൊലയാളികളായ' രണ്ട് കുരങ്ങന്മാരെ കസ്റ്റഡിയിൽ എടുത്തതായി മഹാരാഷ്ട്ര വനംവകുപ്പ് അറിയിച്ചു. കുരങ്ങിനെ പിടികൂടണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടതോടെയാണ് വനംവകുപ്പ് കേസ് ഏറ്റെടുത്തത്.

നായ്ക്കളെ എറിഞ്ഞു കൊന്ന സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി ബീഡ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ സച്ചിൻ ഖന്ദ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പിടികൂടിയ കുരങ്ങന്മാരെ വനത്തിലേക്ക് വിടുന്നതിനായി നാഗ്പൂരിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. നായ്ക്കളും കുരങ്ങുകളും തമ്മിലുള്ള പോരാട്ടത്തിൽ കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് നായ്ക്കൾക്കാണ്. ഏതാനും നായ്ക്കൾ ചേർന്ന് ഒരു കുരങ്ങ് കുഞ്ഞിനെ കൊന്നതോടെയാണ് പ്രതികാര കഥ ആരംഭിക്കുന്നത്. നായക്കുട്ടികളെയും നായകളെയും ഉൾപ്പെടെ 250 എണ്ണത്തെയാണ് ഇങ്ങനെ കൊന്നൊടുക്കിയത്. ലാവൽ, മജൽഗാവ് ഗ്രാമങ്ങളിലാണ് ഈ വിചിത്ര സംഭവം ഉണ്ടായത്.

കുട്ടിക്കുരങ്ങിനെ കൊലപ്പെടുത്തിയ അന്നുമുതൽ കുരങ്ങന്മാർ നായകളെ നോട്ടമിട്ടു. പിന്നീട് പ്രദേശത്ത് ഏതെങ്കിലും നായക്കുട്ടികളെ കണ്ടാൽ കുരങ്ങുകൾ അതിനെയും എടുത്ത് കടന്നു കളയും. നയക്കുട്ടികളെ ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് കൊണ്ടെത്തിച്ച് താഴേക്ക് എടുത്തിടും. ഇങ്ങനെ 250 ഓളം നായ്ക്കുട്ടികളെയാണ് കുരങ്ങുകൾ ഇതിനകം കൊന്നത്. ഒരുകൂട്ടം കുരങ്ങുകളായിരുന്നു ഈ പ്രതികാരനടപടിക്ക് പിന്നിൽ.

കുരങ്ങുകളുടെ പ്രതികാരത്തെ തുടർന്ന് മജൽഗാവിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ലാവൂൾ എന്ന സ്ഥലത്ത് ഒരു നായ്കുട്ടി പോലും അവശേഷിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 5000 പേർ താമസിക്കുന്ന ഗ്രാമാണ് ലാവൂൾ. ഈ സ്ഥലത്ത് ഒരു നായ്ക്കുട്ടി പോലും ബാക്കിയില്ലാതായപ്പോൾ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

കുരങ്ങന്മാരിൽ നിന്നും നായ്ക്കുട്ടികളെ രക്ഷിക്കാൻ ഈ ഗ്രാമങ്ങളിലെ ആളുകൾ ശ്രമിച്ചിരുന്നു. നായ്ക്കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ ചില ഗ്രാമീണർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

കുരങ്ങുകളുടെ അടങ്ങാത്ത പ്രതികാര ദാഹം സോഷ്യൽമീഡിയയിലും വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി മീമുകളും ട്രോളുകളുമാണ് ട്വിറ്ററിലടക്കം പ്രചരിക്കുന്നത്.

First published:

Tags: Bribe, Uttarpradesh