• HOME
  • »
  • NEWS
  • »
  • india
  • »
  • UTTAR PRADESH SHOPKEEPER TAKEN INTO POLICE CUSTODY FOR SELLING SHOES WITH CASTE NAME

Shoe With Caste Name | ഷൂവിന് ജാതിപ്പേര്; നാട്ടുകാർ കുപിതരായി, ഷൂ കടയുടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

നിലവിൽ ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 504, 506 എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ബുലന്ദ്ഷഹർ: ഷൂവിനുള്ളിലെ സോളിൽ ജാതിപ്പേര് എഴുതിയെന്ന് ആരോപിച്ച് ഒരു വിഭാഗം പരാതി ഉയർത്തിയതിനെ തുടർന്ന് ഷൂ കടയുടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉത്തർപ്രദേശിലുള്ള ബുലന്ദ്ഷഹറിലുള്ള ഷൂ കടയുടമയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

    ഷൂവിനുള്ളിലെ സോളിൽ 'താക്കൂർ' എന്ന ജാതിപ്പേര് എഴുതിയ ചെരുപ്പുകൾ ഇയാൾ വിൽക്കുന്നു എന്ന് ആരോപിച്ച് ഒരു വിഭാഗം ഇയാൾക്ക് എതിരെ രംഗത്തെത്തി. ഇതിനെ തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, പിന്നീട് ഇയാളെ വിട്ടയച്ചു.
    You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]
    'നാസിർ എന്നൊരാൾ 'താക്കൂർ' എന്ന ജാതിപ്പേര് പതിപ്പിച്ച സോൾ ഉള്ള ഷൂ വിൽക്കുന്നതായി വിവരം ലഭിച്ചു' - ബുലന്ദ്ഷഹർ പൊലീസ് സൂപ്രണ്ട് അതുൽ ശ്രീവാസ്തവ പറഞ്ഞു. അതേസമയം, എഫ് ഐ ആറിൽ നിന്ന് വകുപ്പ് 153 എ നീക്കിയതായും പൊലീസ് അറിയിച്ചു.
    ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS]
    ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ഗുലാവതി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് വിട്ടയച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

    റോഡരികിലെ സ്റ്റാളിലായിരുന്നു ഇയാൾ ഷൂ വിറ്റ് വന്നിരുന്നത്. നിലവിൽ ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 504, 506 എന്നിവ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.
    Published by:Joys Joy
    First published:
    )}