നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവെച്ചു; മുഖ്യമന്ത്രി കസേരയിലിരുന്നത് നാലുമാസം മാത്രം

  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവെച്ചു; മുഖ്യമന്ത്രി കസേരയിലിരുന്നത് നാലുമാസം മാത്രം

  സംസ്ഥാനത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്.

  തിരാഥ് സിങ്

  തിരാഥ് സിങ്

  • Share this:
   ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവെച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്സഭാ എംപിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

   സംസ്ഥാനത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റിയാണ് ഈവര്‍ഷം മാര്‍ച്ച് പത്തിന് ബിജെപി തിരാഥ് സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്. ലോക്‌സഭാംഗമായ തിരാഥ് സിങ് ആറ് മാസത്തിനകം ഏതെങ്കിലുമൊരു മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അതനുസരിച്ച് സെപ്റ്റംബര്‍ പത്തിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തിരാഥിന് നിയമസഭയിലെത്താനാവില്ല. ഉപതെരഞ്ഞെടുപ്പ് നടത്തുകയാണോ അതല്ലെങ്കില്‍ തിരാഥിനെ മാറ്റി നിലവില്‍ എംഎല്‍എയായ ഒരംഗത്തെ മുഖ്യമന്ത്രിയായക്കുകയാണോ വേണ്ടത് എന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

   Also Read- Toni Kroos| ജർമനിയുടെ മധ്യനിര എഞ്ചിൻ ടോണി ക്രൂസ് രാജ്യാന്തര ഫുട്‍ബോളിൽ നിന്നും വിരമിച്ചു

   നിലവില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 23ന് അവസാനിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇടയില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. അഞ്ച് സംസ്ഥാനങ്ങളില്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തിയത് കോവിഡിന്റെ രണ്ടാം വരവിന് കാരണമായെന്ന ആരോപണം ശക്തമായിരിക്കെ, ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

   അതേസമയം, പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഉത്തരഖണ്ഡിലെ ബിജെപി എംഎല്‍എമാര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഡെറാഡൂണില്‍ യോഗം ചേരും. എംഎല്‍എമാര്‍ എല്ലാവരും ശനിയാഴ്ച 11 മണിക്ക് തന്നെ ഡെറാഡൂണിലെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മദന്‍ കൗശിക് യോഗത്തിന് നേതൃത്വം നല്‍കും. യോഗത്തിന്റെ നിരീക്ഷകനായി പങ്കെടുക്കാന്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

   Also Read- യൂറോ കപ്പ്: സൂപ്പർ പോരാട്ടത്തിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി സെമിയിൽ; എതിരാളികൾ സ്പെയിൻ

   English Summary: Barely four months after taking charge as the head of the state, Uttarakhand Chief Minister Tirath Singh Rawat submitted his resignation on Friday. In a surprise move, he reached the Governor House around 11 pm and submitted his resignation papers. Earlier, he had told the media during a press conference at 9:30 pm that he was slated to meet Governor Baby Rani Maurya at 11 am on Saturday. Rawat’s sudden but expected move pushed the state into a major political crisis deeper than the one it witnessed just months ago.
   Published by:Rajesh V
   First published:
   )}