• HOME
  • »
  • NEWS
  • »
  • india
  • »
  • Uttarakhand Election Results 2022 | ഉത്തരാഖണ്ഡ് ചരിത്രം തിരുത്തിക്കുറിക്കുമോ? ആദ്യ സൂചനകളിൽ കോൺഗ്രസിനെ പിന്നിലാക്കി ബി.ജെ.പി.

Uttarakhand Election Results 2022 | ഉത്തരാഖണ്ഡ് ചരിത്രം തിരുത്തിക്കുറിക്കുമോ? ആദ്യ സൂചനകളിൽ കോൺഗ്രസിനെ പിന്നിലാക്കി ബി.ജെ.പി.

ആദ്യ ഫലസൂചനകളിൽ ബി.ജെ.പി. മുന്നിൽ

Uttarakhand election results

Uttarakhand election results

  • Share this:
    എക്സിറ്റ് പോളുകൾ പ്രകാരം ബി.ജെ.പി. (BJP) - കോൺഗ്രസ് (Congress) കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തരാഖണ്ഡും (Uttarakhand) ഗോവയും (Goa). രണ്ടിടത്തും ഇഞ്ചോടിഞ്ചു മത്സരമാണ് കാണാൻ സാധിക്കുന്നത്. സംസ്ഥാന രൂപീകരണം മുതൽ ഇന്നുവരെ ഭരണത്തുടർച്ച ഉണ്ടായിട്ടില്ല എന്ന ചരിത്രം തിരുത്തിക്കുറിക്കാൻ ഇക്കുറി ബി.ജെ.പിക്കാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് മാർച്ച് 10 ലെ വിധിനിർണ്ണയത്തിൽ ഏവരും ഉറ്റുനോക്കുന്നത്.

    ആദ്യ ഫലസൂചനകളിൽ ബി.ജെ.പി. മുന്നിലും കോൺഗ്രസ് രണ്ടാം സ്ഥാനത്തും എന്ന നിലയിലാണ്.

    70 മണ്ഡലങ്ങളിൽ നിന്നുമായി 632 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിച്ചത്. ഇതിൽ 152 പേർ സ്വതന്ത്രരാണ്. ഫെബ്രുവരി 14ന് നടന്ന തെരഞ്ഞെടുപ്പിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തി. 81 ലക്ഷം വോട്ടർമാരാണ് ഇവിടെയുള്ളത്.

    2017 ലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് വരെ മൂന്നു മുഖ്യമന്ത്രിമാർ മാറിമാറി ഭരിച്ചു എന്നതും പ്രത്യേകത. ത്രിവേന്ദ്ര സിംഗ് റാവത്, തീരത് സിംഗ് റാവത്, പുഷ്കർ സിംഗ് ധാമി എന്നിങ്ങനെ മൂന്നുപേർ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചു.

    അഞ്ച് കൊല്ലത്തിനിടെ മൂന്നു മുഖ്യമന്ത്രിമാർ വന്നു പോയത് ഭരണപ്പാർട്ടിയുടെ കെടുകാര്യസ്ഥതയാണ് എന്നുള്ളതായിരുന്നു ഇവിടെ കോൺഗ്രസിന്റെ പ്രധാന പ്രചരണായുധം. നാട്ടിലെ തൊഴിലില്ലായ്മ, പണപ്പെരുപ്പം, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത തുടങ്ങിയവ കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി.

    റോഡ് നിർമ്മാണം നടക്കാത്തതിനാൽ, ഉത്തരാഖണ്ഡിലെ പത്തോളം ഗ്രാമങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നുവെന്ന തരത്തിലും വാർത്തയുണ്ടായി.

    എന്നാൽ, ഭരണകക്ഷി ഒരിക്കലും തിരിച്ചുവരില്ലെന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മിഥ്യാധാരണ ബി.ജെ.പി. തകർക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. “പകർച്ചവ്യാധിയിൽ പാവപ്പെട്ടവർക്കുള്ള വികസനത്തിന്റെയും സർക്കാർ ക്ഷേമപദ്ധതികളുടെയും അടിസ്ഥാനത്തിലാണ് ഉത്തരാഖണ്ഡിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്. എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത് പോലെ, ഞങ്ങൾക്ക് മികച്ച ഭൂരിപക്ഷമുണ്ടാകും. വാസ്തവത്തിൽ, സീറ്റുകളുടെ എണ്ണം കൂടുതലായിരിക്കാം, ”ധാമി പറഞ്ഞു.

    ഇതിനിടെ ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്‌രിവാൾ നടത്തിയ പ്രഖ്യാപനങ്ങളും ശ്രദ്ധ നേടി. 2022-ൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ, ഉത്തരാഖണ്ഡിലെ എല്ലാ മുതിർന്ന സ്ത്രീകൾക്ക് 1,000 രൂപയും എല്ലാ തൊഴിൽരഹിതരായ യുവാക്കൾക്കും 5,000 രൂപയും പ്രതിമാസ അലവൻസ് നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ വാഗ്ദാനം ചെയ്തു.
    Published by:user_57
    First published: