• HOME
  • »
  • NEWS
  • »
  • india
  • »
  • UTTARAKHAND GOVERNMENT DECIDES TO REMOVE EAST PAKISTAN FROM CASTE CERTIFICATES OF BENGALI IMMIGRANTS NAV

ഉത്തരാഖണ്ഡിലെ ബംഗാളി കുടിയേറ്റക്കാരുടെ ജാതി സർട്ടിഫിക്കറ്റിൽ 'കിഴക്ക് പാകിസ്ഥാൻ' എന്നെഴുതില്ല

ഉദ്ധംസിംഗ് നഗർ ജില്ലയിൽ കാലങ്ങളായി താമസിച്ച് വരുന്ന ബംഗാളി സമൂഹത്തിന്റെ ഏറെ കാലത്തെ ആഗ്രഹമാണ് ഇതോടെ പൂർത്തിയാകുന്നത്.

ഉത്തരാഖണ്ഡ്  മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി

  • Share this:
    ഉത്തരാഖണ്ഡിലെ മാറ്റിപ്പാർപ്പിക്കപ്പെട്ട ബംഗാളി സമൂഹാംഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റിൽ നിന്ന് ‘കിഴക്ക് പാകിസ്ഥാൻ’ എന്ന പരാമർശം ഒഴിവാക്കും. മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമിയാണ് വ്യാഴായ്ച ഉദ്ധംസിംഗ് നഗർ ജില്ലയിലെ സമൂഹാംഗങ്ങളെ വളരെ നിർണായകമായ ഈ തീരുമാനത്തെ കുറിച്ച് അറിയിച്ചത്.

    സർക്കാർ പുറപ്പെടുവിച്ച ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം സികാർഗഞ്ച് നിയമസഭ മണ്ഡലത്തിലെ ജനപ്രതിനിധിയായ സൗരഭ് ബഹുഗുണയടക്കമുള്ള സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ജാതി സർട്ടിഫിക്കറ്റിൽ നിന്ന് കിഴക്ക് പാകിസ്ഥാൻഎന്നത് ഉപേക്ഷിക്കാൻ തീരുമാനിച്ചത് സംബന്ധിച്ച പ്രഖ്യാപനം വരുന്നത്.

    യുഎസ് നഗർ എന്നും അറിയപ്പെടുന്ന ഉദ്ധംസിംഗ് നഗറിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ബംഗാളി കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്നാണ് ബഹുഗുണ പറയുന്നത്. പഴയ കിഴക്കൻ പാകിസ്ഥാനിൽ നിന്ന് കുടിയേറിപ്പാർത്ത ആളുകളാണിവർ. തങ്ങളുടെ സർട്ടിഫിക്കറ്റിൽ കിഴക്ക് പാകിസ്ഥാൻ എന്നെഴുന്നത് അപമാനമായിട്ടാണ് അവർ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

    “ഒരുപാട് കാലങ്ങളായി അവർ ഇവിടെ താമസിക്കുന്നവരാണ്. അവർക്ക് വോട്ടവകാശമുണ്ട്. മാത്രമല്ല അവരിൽ പലരും സർക്കാർ ജീവനക്കാർ കൂടിയാണ്. എന്നാൽ അവരുടെ ജാതി സർട്ടിഫിക്കറ്റിൽ ‘പൂർവ്വി പാകിസ്ഥാൻ’ (കിഴക്ക് പാകിസ്ഥാൻ) എന്നാണ് എഴുതിയിരിക്കുന്നത്. ഇത് അവരെ അപമാനിക്കുന്നത് പോലെയാണ്,” ബഹുഗുണ പറയുന്നു.

    ഉദ്ധംസിംഗ് നഗർ ജില്ലയിൽ കാലങ്ങളായി താമസിച്ച് വരുന്ന ബംഗാളി സമൂഹത്തിന്റെ ഏറെ കാലത്തെ ആഗ്രഹമാണ് ഇതോടെ പൂർത്തിയാകുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗികനിർദ്ദേശം ഉടൻ തയ്യാറാക്കുമെന്നും അത് സംസ്ഥാന ക്യാബിനറ്റ് മുൻപാകെ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ശക്തി ഫാം സബ് തെഹ്സിലാക്കി മാറ്റുമെന്നും ഒരു ഗ്രോത് സെന്റർ പ്രദേശത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also read- പെഗസസ് ഫോൺ ചോർത്തൽ: വാർത്തകൾ ശരിയാണെങ്കിൽ ആരോപണം വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി

    വിഭജനത്തിന് ശേഷമാണ് പ്രദേശത്തെ ബംഗാളി സമൂഹം ബംഗ്ലാദേശ് അഥവാ പഴയ കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ഉത്തരാഖന്ധിലെ യുഎസ് നഗർ ജില്ലയിലേക്ക് താമസം മാറിയത്. കേന്ദ്ര സർക്കാർ 1951-52 കാലയളവിൽ ഇവരെ പ്രദേശത്തേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു.

    എന്നാൽ 1960 കളിലും പിന്നീട് 1971 ൽ ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷവും കൂടുതൽ ആളുകൾ പ്രദേശത്തേക്ക് കുടിയേറി. ആദ്യം ഇവരെ രുദ്രാപൂരിലെ ട്രാൻസിറ്റ് ക്യാംപ് ഏരിയയിലേക്കും അവിടെ നിന്നും രുദ്രാപൂരിലും ശക്തി ഫാം ഏരിയയിലുമായി താമസിപ്പിക്കുയായിരുന്നു. നിലവിൽ ഖാതിമ, നാനക്മട്ട, സിതാർഗഞ്ച്, ഗദർപൂർ, ബസ്പൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ താമസിക്കുന്നത്.

    Also read- കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ്: കർണാടക മുൻ എംഎൽഎയുടെ പേരക്കുട്ടി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

    രണ്ട് തവണ ഗദർപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രേമാനന്ദ് മഹാജൻ പറയുന്നത് ജാതി രേഖയിലെ പ്രസ്തുത ഭാഗം ‘അപകീര്‍ത്തി’യാണെന്നാണ്. യുഎസ് നഗർ സ്വേദേശി കൂടിയാണ് മഹാജൻ.
    Published by:Naveen
    First published:
    )}