• HOME
 • »
 • NEWS
 • »
 • india
 • »
 • Modi Circuit | ജിം കോർബെറ്റ് ഉദ്യാനത്തിൽ 'മോദി സര്‍ക്യൂട്ട്' ഒരുങ്ങുന്നു; പദ്ധതികളുമായി ഉത്തരാഖണ്ഡ്

Modi Circuit | ജിം കോർബെറ്റ് ഉദ്യാനത്തിൽ 'മോദി സര്‍ക്യൂട്ട്' ഒരുങ്ങുന്നു; പദ്ധതികളുമായി ഉത്തരാഖണ്ഡ്

ക്രൊയേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഗെയിം ഓഫ് ത്രോണ്‍സ് ടൂറിനെ കുറിച്ച് കേട്ടപ്പോഴാണ് 'മോദി സര്‍ക്യൂട്ട്' (modi circuit) എന്ന ആശയം ഉയര്‍ന്നുവന്നതെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു.

 • Last Updated :
 • Share this:
  ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വച്ച് ബെയര്‍ ഗ്രില്‍സിനൊപ്പം 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' (man Vs wild) എന്ന റിയാലിറ്റി ഷോയുടെ പ്രത്യേക എപ്പിസോഡിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Pm narendra modi) സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടൂറിസ്റ്റ് സര്‍ക്യൂട്ട് ഒരുക്കാൻ പദ്ധതിയിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ (uttarakhand govt). 2019 ല്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനുള്ളില്‍ ചിത്രീകരിച്ച ഷോയുടെ ഷൂട്ടിംഗിനിടെ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനും താമസ സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

  ക്രൊയേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഗെയിം ഓഫ് ത്രോണ്‍സ് ടൂറിനെ കുറിച്ച് കേട്ടപ്പോഴാണ് 'മോദി സര്‍ക്യൂട്ട്' (modi circuit) എന്ന ആശയം ഉയര്‍ന്നുവന്നതെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രശസ്ത ടിവി സീരീസ് ചിത്രീകരിച്ച സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.

  read also : ആ പണം എന്റേതല്ല ​ഗൂഢാലോചന വൈകാതെ പുറത്തു വരും: പാര്‍ത്ഥ ചാറ്റര്‍ജി

  'ബെയര്‍ ഗ്രില്‍സിനൊപ്പമാണ് മോദി ജിം കോര്‍ബറ്റ് പാര്‍ക്കിലെത്തിയത്. അതിനാൽ ഞങ്ങള്‍ മോദി ട്രയല്‍ എന്ന പേരില്‍ ഒരു റൂട്ട് ഉണ്ടാക്കുകയാണ്. പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്ന റൂട്ടാണിത്, '' സത്പാല്‍ മഹാരാജ് പറഞ്ഞു.

  2019 ഓഗസ്റ്റില്‍ സംപ്രേഷണം ചെയ്ത മാന്‍ Vs വൈല്‍ഡ് എപ്പിസോഡില്‍, ബെയര്‍ ഗ്രില്‍സും പ്രധാനമന്ത്രിയും കോസി നദിയുടെ അരികിലൂടെ നടക്കുന്നതും പ്രധാനമന്ത്രി വേപ്പില കൊണ്ടുണ്ടാക്കിയ പാനീയം കുടിക്കുന്നതും ചിത്രീകരിച്ചിരുന്നു. ആ സമയത്ത് പ്രധാനമന്ത്രി മോദി തന്റെ യാത്രാ അനുഭവത്തെക്കുറിച്ച് വിവരിക്കുകയും താന്‍ സന്ദര്‍ശിച്ച പ്രദേശം വരും ദിവസങ്ങളില്‍ ലോകത്തിലെ വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും പ്രവചിച്ചിരുന്നു.

  പ്രധാനമന്ത്രി മോദിയെ അവതരിപ്പിക്കുന്ന മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ എപ്പിസോഡ് താന്‍ കണ്ടുവെന്നും ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഒരു സംഘം ഇതിനകം തന്നെ പദ്ധതിയ്ക്കായി പ്രവര്‍ത്തിക്കുകയാണെന്നും ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോര്‍ഡിന്റെ അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഡിവിഷന്‍ അഡീഷണല്‍ സിഇഒ കേണല്‍ അശ്വിനി പുണ്ഡിര്‍ പറഞ്ഞു.

  'ഗ്രില്‍സും പ്രധാനമന്ത്രിയും സന്ദര്‍ശിച്ച സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാന്‍ ഞാന്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെയാണ് താമസ സൗകര്യം ഒരുക്കേണ്ടത്, സര്‍ക്യൂട്ട് എങ്ങനെ ജനകീയമാക്കാം, സോഷ്യല്‍ മീഡിയ പ്ലാന്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ചൊക്കെ ഞങ്ങള്‍ ആലോചിച്ച് വരികയാണ്. പ്രധാനമന്ത്രിയുടെ അനുഭവം വിനോദസഞ്ചാരികള്‍ക്കും ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പ്രധാനപ്പെട്ട പോയിന്റുകളില്‍ റൈറ്റപ്പുകളും വയ്ക്കും,'' പുണ്ഡിര്‍ പറഞ്ഞു.

  രാജ്യത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്നയാള്‍ എന്നാണ് പുണ്ഡിര്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. രുദ്ര ഗുഹയില്‍ ധ്യാനത്തിലിരിക്കെ എടുത്ത അദ്ദേഹത്തിന്റെ ഒരു ചിത്രവും പുണ്ഡിര്‍ പങ്കുവെച്ചു. അന്നുമുതല്‍ ആ ഗുഹ സന്ദര്‍ശിക്കണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.

  'ജില്ലാ മജിസ്ട്രേറ്റിന്റെയും ജില്ലാ ടൂറിസം വികസന സമിതികളുടെയും സഹായത്തോടെ ഞങ്ങള്‍ പദ്ധതിയ്ക്കായി പ്രവര്‍ത്തിക്കും. നാട്ടുകാരുടെ സഹായവും ഞങ്ങള്‍ സ്വീകരിക്കും, '' അദ്ദേഹം പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് വാരാന്ത്യത്തില്‍ വന്നു പോകാവുന്നതാണ്. കാരണം സര്‍ക്യൂട്ടിലുൾപ്പെടുന്ന മുഴുവൻ സ്ഥലവും കാണാന്‍ അധികം സമയം വേണ്ടിവരില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Amal Surendran
  First published: