ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (UCC) നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി (Pushkar Singh Dhomi)
ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് ഉടന്‍ തന്നെ യൂണിഫോം സിവില്‍ കോഡിന്റെ (UCC) കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ രൂപീകരിക്കുമെന്ന് ധാമി പറഞ്ഞു. നിയമജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടുന്ന സമിതിയായിരിക്കും സർക്കാർ രൂപികരിക്കുക. ഇത് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. അദ്ദേഹം പറഞ്ഞു.
വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ പൗരന്മാര്ക്കും ഒരേ നിയമങ്ങളാവും ഏകീകൃത സിവില്‍ കോഡ് ഉറപ്പുവരുത്തുക. ഇത് തങ്ങളുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
യൂണിഫോം സിവില്‍ കോഡ് സംസ്ഥാനത്ത് സാമൂഹിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിനും ലിംഗനീതിയും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു സിവില്‍ കോഡ് നടപ്പാക്കി രാജ്യത്തിന് മുന്നില്‍ മാതൃക കാട്ടിയ ഗോവയിലെ സര്‍ക്കാറാണ് ഉത്തരാഖണ്ഡിലെ ബിജെപിയുടെ ഈ തീരുമാനത്തിന് പിന്നിലെ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
Hijab Row | ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകളെ സ്വാഗതംചെയ്യുന്നില്ലെന്ന് ഇന്ത്യ
കര്‍ണാടയിലെ (Karnataka) ഹിജാബ് വിവാദത്തിലെ (Hijab Row) വിദേശ അഭിപ്രായങ്ങളോട് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ദുരുദ്ദേശ്യത്തോടെ നടക്കുന്ന പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
Also Read-Medical Oath| മെഡിക്കൽ വിദ്യാർഥികൾക്ക് 'മഹർഷി ചരക് ശപഥ്' നടപ്പാക്കാൻ ആലോചന; 'ഹിപ്പോക്രാറ്റിക് ഓത്ത്' ഒഴിവാക്കിയേക്കും
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിശോധനയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.
Also Read-Madras HC |' ഇവിടെ രാജ്യമാണോ മതമാണോ പരമപ്രധാനം' ചോദ്യവുമായി മദ്രാസ് ഹൈക്കോടതി
'നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും അതുപോലെ തന്നെ നമ്മുടെ ജനാധിപത്യ ധാര്‍മ്മികതയും രാഷ്ട്രീയവും പ്രശ്നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണ്. ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ശരിയായ മതിപ്പ് ഉണ്ടായിരിക്കും. നമ്മുടെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നും '. അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.