Assembly Election 2022 Result | കര്‍ഷകസമരത്തിനിടെ നാലുപേര്‍ കൊല്ലപ്പെട്ട ലഖിംപൂരിലും ബിജെപി മുന്നേറ്റം
Assembly Election 2022 Result | കര്‍ഷകസമരത്തിനിടെ നാലുപേര്‍ കൊല്ലപ്പെട്ട ലഖിംപൂരിലും ബിജെപി മുന്നേറ്റം
ബിജെപിയ്ക്ക് വന്‍ തിരിച്ചടിയുണ്ടാകുമെന്നായിരന്നു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത മുന്നേറ്റം ആണ് നടക്കുന്നത്.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലഖിംപൂരിലും ബിജെപി(BJP) മുന്നേറ്റം. കര്‍ഷക സമരം ചെയ്തുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെ സ്കോര്‍പിയോ കാര്‍ പാഞ്ഞുകയറി നാല് പേര് കൊല്ലപ്പെട്ടത്. കേന്ദ്ര മന്ത്രി ഉള്‍പ്പെട്ട കേസില്‍ ബിജെപി ഏറെ വിമര്‍ശങ്ങള്‍ക്ക് വിധേയമായിരുന്നു. സംഭവം ബിജെപിയ്ക്ക് വന്‍ തിരിച്ചടിയുണ്ടാകുമെന്നായിരന്നു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത മുന്നേറ്റം ആണ് നടക്കുന്നത്.
യുപിയിലൊന്നാകെ ആദ്യഘട്ടം മുതല്‍ തന്നെ കൃത്യമായ ലീഡോടെ കുതിക്കുന്ന ബിജെപിയും യോഗി ആദിത്യനാഥും ഭരണത്തുടര്‍ച്ച ഉറപ്പിച്ചു കഴിഞ്ഞു. 37 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം കരസ്ഥമാക്കുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയുമായി ബിജെപിയും യോഗിയും മാറുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.