മുസഫർ നഗർ: കുറ്റകൃത്യങ്ങളിൽ മുന്നിലാണ് യുപി.
സ്ത്രീപീഡനങ്ങൾ മുതൽ
കൊലപാതകം വരെ നിത്യേന നിരവധി ഞെട്ടിക്കുന്ന സംഭവങ്ങളാണ് യുപിയിൽ നിന്ന് പുറത്തു വരുന്നത്. ഇപ്പോഴിതാ
യുപിയിൽ നിന്നുള്ള ഒരു വാർത്ത ചർച്ചയാവുകയാണ്. യുവാക്കളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിന്റെ പരസ്യമാണ് ചർച്ചയായിരിക്കുന്നത്.
കൈയ്യിൽ തോക്കുമായി നിൽക്കുന്ന യുവാവിന്റെ ചിത്രത്തിനൊപ്പമാണ് പരസ്യം. നൽകുന്ന സേവനങ്ങളുടെ വിവരവും അതിന്റെ നിരക്കും അതിൽ ചേര്‍ത്തിട്ടുണ്ട്. യുവാക്കൾ നേതൃത്വം നൽകുന്ന ഗുണ്ടാ–ക്വട്ടേഷൻ സംഘത്തിന്റേതാണ് പരസ്യം.
ഭീഷണിപ്പെടുത്തുന്നതിന് 1000 രൂപ, തല്ലുകൊടുക്കാൻ 5000, കൈയ്യും കാലും തല്ലി ഒടിക്കലിന് 10,000, കൊലപാതകത്തിന് 55,000 രൂപ എന്നിങ്ങനെയാണ് ഗുണ്ടാ സംഘത്തിന്റെ സേവനങ്ങളുടെ നിരക്കുകൾ.
ഇതിനൊപ്പം വസ്തുതർക്കങ്ങളിലും തങ്ങളുടെ സേവനം ലഭ്യമാണെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നു. പരസ്യം വൈറലായതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരസ്യത്തിൽ തോക്കുമായി നിൽക്കുന്ന യുവാവിനെ കുറിച്ചുളള വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്.
ചൗകദഗ്രാമത്തിലുള്ളയാളാണിതെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിനെതിരെ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.