HOME » NEWS » India » V MURALEEDHARAN SAID THAT THE STATE GOVERNMENT IS BEING FORCED TO IMPLEMENT THE AGENDA SET BY THE BJP JJ TV ABS

ബിജെപി സെറ്റ് ചെയ്യുന്ന അജണ്ട നടപ്പാക്കാൻ സംസ്ഥാനസർക്കാർ നിർബന്ധിതരാകുന്നുവെന്ന് വി മുരളീധരൻ

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇരട്ട പരിശോധന നടത്തേണ്ടി വരുന്നു എന്ന പരാതിയിൽ കാര്യമില്ലെന്നും വിദേശകാര്യ സഹമന്ത്രി  വി മുരളീധരൻ പറഞ്ഞു.

News18 Malayalam | news18
Updated: February 24, 2021, 8:18 PM IST
ബിജെപി സെറ്റ് ചെയ്യുന്ന അജണ്ട നടപ്പാക്കാൻ സംസ്ഥാനസർക്കാർ നിർബന്ധിതരാകുന്നുവെന്ന് വി മുരളീധരൻ
കേന്ദ്രമന്ത്രി വി മുരളീധരൻ
  • News18
  • Last Updated: February 24, 2021, 8:18 PM IST
  • Share this:
കോഴിക്കോട്: ബി ജെ പി മുന്നോട്ടു വെക്കുന്ന അജണ്ട നടപ്പാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതർ ആകുന്നുവെന്നതിന്‍റെ സൂചനയാണ് ശബരിമല വിഷയത്തിലെ കേസുകൾ പിൻവലിക്കാനുള്ള തീരുമാനമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വിശ്വാസികളുടെ വിജയമാണെന്നും വി മുരളീധരൻ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; 'ബി ജെ പി അജണ്ട സെറ്റ് ചെയ്യുന്നു. ഏത് സർക്കാർ ആയാലും അതിന് അനുസരിച്ച് പ്രവർത്തിക്കേണ്ടി വരുന്നു. അങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഉരുത്തിരിയുന്നു'- സർക്കാറിന്‍റെ തീരുമാനം ആത്മാർഥമായി ഉള്ളതാണെങ്കിൽ എല്ലാ കേസുകളും പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും കാലമെടുത്ത സമീപനത്തിൽ നിന്ന് മാറി കേസുകൾ പിൻവലിക്കേണ്ടി വരുന്നത് വിശ്വാസികളുടെ വിജയമാണ്. പക്ഷേ  ക്രിമിനൽ സ്വഭാവമുള്ള കേസുകൾ എന്നൊക്കെ ചില നിബന്ധനകൾ വെച്ചതായാണ് കേൾക്കുന്നത്. അന്ന് ഉണ്ടാക്കിയ കേസുകളെല്ലാം കെട്ടിച്ചമച്ചവയാണെന്നും മുരളീധരൻ പറഞ്ഞു. ആചാരലംഘനത്തിന് കൂട്ടു നിൽക്കുന്ന സർക്കാറിനെതിരെ പ്രതിഷേധിച്ചവരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആരോപിച്ചു. പൗരത്വ സമരത്തിൽ കേസുകളൊന്നുമില്ലെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇറങ്ങി നടത്തിയ സമരമായിരുന്നു അത്. എന്നാൽ ശബരിമല വിഷയത്തിൽ പതിനായിരക്കണക്കിന് ആളുകൾക്കെതിരെ കേസുകളുണ്ടെന്നും മുരളീധരൻ പറഞ്ഞു.

തിരുനെല്ലി കാട്ടിൽ വെടിയേറ്റു മരിച്ച നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം

ഇ എം സി സി പ്രസിഡന്റ്‌ ഷിജു വർഗീസുമായി ന്യൂയോർക്കിൽ ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. ന്യൂയോർക്കിലെ താമസസ്ഥലത്ത് ദിവസവും ഇരുന്നൂറോളം പേരെ കണ്ടിട്ടുണ്ട്. പലരോടും സംസാരിച്ച കൂട്ടത്തിൽ ഷിജുവുമായി സംസാരിച്ചോയെന്ന് ഓർക്കുന്നില്ല. ഇ എം സി സി പ്രതിനിധികളുമായി ഔദ്യോഗികമായി ചർച്ച നടത്തിയിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു.

ചർച്ചകൾ നിശ്ചയിക്കുന്നത് എംബസിയാണ്, ചർച്ച നടത്തിയോയെന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും വി മുരളീധരൻ വ്യക്തമാക്കി. വിദേശമന്ത്രാലയത്തിന്റെ  അനുമതി വേഗത്തിലാക്കാൻ  പദ്ധതിയുടെ വിശദാംശങ്ങളുമായി ന്യൂയോർക്കിൽ വച്ച്‌ വി മുരളീധരനെ സന്ദർശിച്ചിരുന്നതായി ഷിജു വർഗീസ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസവും ഷിജു മാധ്യമങ്ങളിലൂടെ ഇക്കാര്യം ആവർത്തിച്ചു.

പഠിക്കണമെന്ന പേരക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ വീട് വിറ്റ മുത്തശ്ശന്റെ കണ്ണിര് കണ്ട് സുമനസുകൾ; സംഭാവനയായി ലഭിച്ചത് 24 ലക്ഷം രൂപ

ആഴക്കടൽ മത്സ്യബന്ധന കരാറിലേർപ്പെട്ട കമ്പനിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയത് സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് മന്ത്രി ഇ പി ജയരാജൻ നടത്തുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥ തലത്തിലുള്ള കത്തിടപാടുകൾ പോലും അറിയില്ലെന്നാണ് മന്ത്രി ജയരാജൻ പറയുന്നതെങ്കിൽ ജയരാജന്‍റെ പേര് മാറ്റിയിടാൻ സമയമായെന്നും മന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ കുറ്റവാളികളായ മുഴുവൻ പേരും അറസ്റ്റിലാകും. അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നത് കുപ്രചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നാണ് പ്രചാരണം. പിണറായി എന്നല്ല രാജ്യ താത്പര്യത്തിന് ഹാനികരമായ നിലപാട് എടുക്കുന്ന ആരുമായും ഒത്തുതീർപ്പുണ്ടാക്കുന്ന ആളല്ല ഭാരതത്തിന്‍റെ പ്രധാനമന്ത്രി. കേരളത്തിലെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്രകൊണ്ട് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇരട്ട പരിശോധന നടത്തേണ്ടി വരുന്നു എന്ന പരാതിയിൽ കാര്യമില്ലെന്നും വിദേശകാര്യ സഹമന്ത്രി  വി മുരളീധരൻ പറഞ്ഞു. എയർപോർട്ടിൽ കോവിഡ് പരിശോധന വേണ്ടി വരും. കോവിഡ് സാഹചര്യത്തിൽ അത്തരം മാർഗനിർദ്ദേശങ്ങൾ അനിവാര്യമാണെന്നും വി മുരളീധരൻ പറഞ്ഞു.
Published by: Joys Joy
First published: February 24, 2021, 8:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories