നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Vande Bharat Mission | രണ്ടാമത്തെ ആഴ്ചയിൽ 30000 പേരെ തിരിച്ചെത്തിക്കുമെന്ന് മന്ത്രി വി മുരളീധരൻ

    Vande Bharat Mission | രണ്ടാമത്തെ ആഴ്ചയിൽ 30000 പേരെ തിരിച്ചെത്തിക്കുമെന്ന് മന്ത്രി വി മുരളീധരൻ

    Vande Bharat Mission | 31 രാജ്യങ്ങളിൽനിന്ന് 145 വിമാനങ്ങളിലായാണ് 30000 പേരെ രണ്ടാമത്തെ ആഴ്ച തിരിച്ചെത്തിക്കുന്നതെന്നും വി. മുരളീധരൻ

    v muraleedharan

    v muraleedharan

    • Share this:
      തിരുവനന്തപുരം: വന്ദേ ഭാരത് മിഷൻ പ്രകാരം രണ്ടാമത്തെ ആഴ്ചയിൽ 30000 ഇന്ത്യക്കാരെ വിവിധ രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ആദ്യത്തെ ആഴ്ചയെ അപേക്ഷിച്ച് രണ്ടാമത്തെ ആഴ്ചയിൽ ഇരട്ടി ആളുകളെ തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

      31 രാജ്യങ്ങളിൽനിന്ന് 145 വിമാനങ്ങളിലായാണ് 30000 പേരെ രണ്ടാമത്തെ ആഴ്ച തിരിച്ചെത്തിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഉൾപ്പടെ കൂടുതൽ പേരെ രണ്ടാമത്തെ ആഴ്ച തിരിച്ചുകൊണ്ടുവരും.

      ആദ്യത്തെ ആഴ്ച 64 വിമാനങ്ങളിലായി 148000 പേരെയാണ് തിരിച്ചെത്തിച്ചതെന്ന് വിദേശകാര്യസഹമന്ത്രി പറഞ്ഞു. മേയ് ഏഴാം തീയതി തുടക്കംകുറിച്ച യാത്ര ഇന്ന് ഒരാഴ്ച പൂർത്തിയാക്കി.

      ഫേസ്ബുക്ക് ലൈവിലൂടെ വിദേശത്തുള്ള പ്രവാസികളുടെ ചോദ്യങ്ങൾക്ക് മന്ത്രി വി. മുരളീധരൻ മറുപടി നൽകി.
      വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിനാളുകൾ നാട്ടിലേക്ക് തിരിച്ചു വരാൻ തയ്യാറായി നിൽക്കുകയാണ്. ഇവരെയെല്ലാവരെയും കൊണ്ടുവരാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
      TRENDING:മദ്യത്തിന്‍റെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ്; ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാതീരുമാനം [NEWS]ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ; ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ വിശദാംശങ്ങളുമായി ധനമന്ത്രി [NEWS]'കൊറോണ വൈറസിനേക്കാൾ വൃത്തികെട്ടവൻ' സഹതാരത്തെ അപമാനിച്ച ക്രിസ് ഗെയിലിന് കനത്ത ശിക്ഷ നൽകാൻ വിൻഡീസ് ക്രിക്കറ്റ് ബോർഡ് [NEWS]
      വരും ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസ് തുടങ്ങുമ്പോൾ, സംസ്ഥാനം ഈ വരുന്ന ആളുകൾക്ക് വേണ്ടി കൂടുതൽ തയ്യാറെടുപ്പുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി വി. മുരളീധരൻ പറഞ്ഞു.
      First published:
      )}