COVID-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍, സമയത്തിനാണ് പ്രാധാന്യം. വാക്സിന് നിര്‍മ്മാണം, ഗതാഗതം, വിതരണം എന്നിവയുടെ വേഗതയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധശേഷി നേടാന്‍ വേണ്ടിയെങ്കിലും പ്രായപൂര്‍ത്തിയായ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും വേഗത്തില്‍ തന്നെ കുത്തിവയ്പ് എടുക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മനസ്സില്‍ വെച്ചാണ് മെയ് 1 ന് ശേഷം 18 വയസിനും അതിന് മുകളിലുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ വാക്സിനേഷന് ഡ്രൈവ് ആരംഭിച്ചത്. എന്നിരുന്നാലും, പല സംസ്ഥാനങ്ങളിലും വാക്സിന് ഡോസുകളുടെ കുറവ് കാരണം 45നും 60നും ഇടയില്‍ പ്രായമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ രോഗപ്രതിരോധ കുത്തിവയ്പിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. അതായത് പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ പോലും ചുരുക്കം ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
നിരവധി പുതിയ ഉപയോക്താക്കള്‍ CoWin രജിസ്ട്രേഷന് വെബ്സൈറ്റില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വാക്സിനേഷന് ഡ്രൈവിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. ഈ പ്രശ്നം പരിഹരിക്കുന്നതോടെ അപേക്ഷകര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാനും അവരുടെ പ്രദേശത്തെ പിന്‍കോഡ് അനുസരിച്ച് വാക്സിനേഷന് സ്ലോട്ടിനായി തിരയാനും കഴിയും. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മെയ് നാല് വരെ 18 നും 44 നും ഇടയില്‍ പ്രായമുള്ള 600,000 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്താണ് ഈ വിഭാഗത്തിലെ കുത്തിവയ്പുകളുടെ എണ്ണത്തില്‍ മുന്നില്‍. എന്നിരുന്നാല്‍ പോലും ഇന്ത്യയുടെ വാക്സിനേഷന് ഡ്രൈവ് വളരെയധികം ശക്തി പ്രാപിക്കേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ കാര്യം നിശ്ചിത ലക്ഷ്യത്തോടെയുള്ള ഒരു പ്രവര്‍ത്തനം വേണമെന്നതാണ്. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പല ഹോട്ട്സ്പോട്ടുകളും വാക്സിനേഷന് ഡോസുകള്‍ അപര്യാപ്തമാണ്. ഈ ഇടങ്ങളില്‍ പ്രത്യേകം പരിഗണന നല്‍കേണ്ടതുണ്ട്. COVID-19 നെതിരെ എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ അത്തരം സ്ഥലങ്ങളിലെ ജനങ്ങളെ ബോധവത്കരിക്കുകയും ശാക്തീകരിക്കുകയും വേണം. ഇന്ത്യയിലെ വാക്സിന് നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവ യഥാക്രമം കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ അംഗീകരിച്ച റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക്ക് വി-യ്ക്ക് പുറമേ ഈ രണ്ട് വാക്സിനുകള്‍ ആണ് ഇന്ത്യയില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഈ വാക്സിനുകള്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് എത്തിക്കാന്‍ ശരിയായ ലോജിസ്റ്റിക്സും വിതരണ ശൃംഖലകളും ഉണ്ടായിരിക്കണം.
മറ്റേതൊരു ദുരന്തത്തെയും പോലെ COVID-19 മഹാമാരിയും ഒരു കൂട്ടായ പ്രവര്‍ത്തനം ആവശ്യപ്പെടുന്നു. മാത്രമല്ല, നിലവിലെ വെല്ലുവിളികള്‍ മറികടക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. വൈറസിന്റെ വ്യാപനത്തെ കുറിച്ചും അതിന്റെ തീവ്രതയെ കുറിച്ചും നമുക്ക് ഇപ്പോള്‍ അത്യാവശ്യ ധാരണയുണ്ട്. നാമേവരും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
Network18 Sanjeevani - A Shot Of Life, a CSR എന്ന പദ്ധതി വഴി ഞങ്ങളും ഞങ്ങളുടേതായ ശ്രമങ്ങള്‍ നടത്തുകയാണ്. ഫെഡറല്‍ ബാങ്ക് നേതൃത്വം വഹിക്കുന്ന ഈ പദ്ധതിയിലൂടെ കോവിഡ് -19 നെതിരായ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് ബോധവല്‍ക്കരണ ഡ്രൈവ് നടത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ഞങ്ങളെ പിന്തുടരുക, കൂടാതെ ഇന്ത്യയുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും വേണ്ടി പ്രവര്‍ത്തിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.