• HOME
  • »
  • NEWS
  • »
  • india
  • »
  • വാക്‌സിനുകള്‍ നമ്മളെ കൂടുതല്‍ അടുപ്പിച്ചു: ഒരു ആഗോള കാഴ്ചപ്പാട്

വാക്‌സിനുകള്‍ നമ്മളെ കൂടുതല്‍ അടുപ്പിച്ചു: ഒരു ആഗോള കാഴ്ചപ്പാട്

News18

News18

  • Share this:
    രാജ്യങ്ങള്‍ക്ക് അവരുടെ വാക്‌സിനേഷന്‍ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള തത്സമയ ഡാറ്റ പങ്കിടാനും അനുഭവങ്ങളില്‍ നിന്ന് പരസ്പരം പഠിക്കാനും കഴിയുമെന്നാണ് ആഗോള വാക്‌സിനേഷന്‍ ഏകോപനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

    അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്റെ രണ്ട് ഭാഗങ്ങളില്‍ കിടക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബ്രസീലും. ചരിത്രപരമായി നോക്കിയാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യപരമായ ബന്ധങ്ങളും ആളുകള്‍ക്കിടയിലുള്ള ആശയവിനിമയവും കുറവാണ്. എന്നാല്‍, ഈ വര്‍ഷമാദ്യം 2 ദശലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനുകള്‍ ഇന്ത്യ കയറ്റി അയച്ചതിന് പിന്നാലെ ബ്രസീലിലെ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു 'ധന്യവാദ്' ട്വീറ്റ് ചെയ്തു. ഇതോടെ Covid-19-നെതിരെയുള്ള പോരാട്ടത്തിനിടയിലും ആഗോളസഹകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കമായി. മഹാമാരി വരുത്തിയ ആഭ്യന്തര പ്രതിസന്ധികളെ ഓരോ രാജ്യവും മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലും ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമായി ഇത് മാറി.

    വൈറസിനെ പ്രതിരോധിക്കാന്‍ ബുദ്ധിയും വൈദഗ്ധ്യവും പങ്കിടേണ്ടതിന്റെ ആവശ്യം ഈ മഹാമാരി കാലത്ത് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞതാണ്. അതിര്‍ത്തികള്‍ അടച്ചിട്ടപ്പോഴും, വാക്‌സിന്‍ വികസനത്തിന്റെയും വിതരണത്തിന്റെയും മേഖലയില്‍ സഹകരണം വര്‍ദ്ധിച്ചു. ലോകാരോഗ്യസംഘടന, സെന്റര്‍ ഫോര്‍ എപ്പിഡെമിക് പ്രിപ്പേര്‍ഡനസ് (സിഇപിഐ), ഗവി വാക്‌സിന്‍ അലയന്‍സ് എന്നിവ പോലുള്ള സ്ഥാപനങ്ങള്‍ ലോകമെമ്പാടും വാക്‌സിന്‍ വിതരണത്തിലെ തുല്യത ഉറപ്പാക്കുകയും വിദഗ്ധരെയും നയനിര്‍മ്മാതാക്കളെയും നിയമിക്കുകയും ചെയ്യുന്നു.

    വിതരണത്തിലെ അസമത്വങ്ങള്‍, ചരക്ക് നീക്കത്തിലെ സുരക്ഷാ അപകടങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക പ്രശ്‌നങ്ങള്‍, ഭരണകൂട നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ആളുകള്‍ക്കുള്ള അലംഭാവം എന്നിവ വാക്‌സിനേഷന്‍ പദ്ധതിയെ പൊളിക്കുന്ന കാരണങ്ങളാണ്. പക്ഷേ അപകടസാധ്യതയുള്ള ഇടങ്ങളിലെല്ലാം അവസരങ്ങളുമുണ്ട്. രാജ്യങ്ങള്‍ക്ക് അവരുടെ വാക്‌സിനേഷന്‍ പ്രോഗ്രാമുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള തത്സമയ ഡാറ്റ പങ്കിടാനും അനുഭവങ്ങളില്‍ നിന്ന് പരസ്പരം പഠിക്കാനും കഴിയുമെന്നാണ് ആഗോള വാക്‌സിനേഷന്‍ ഏകോപനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദരിദ്ര രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്യുന്ന അധിക വാക്‌സിനുകള്‍ നേടുന്നതിനായി ശ്രമങ്ങള്‍ നടത്തുന്ന സമ്പന്ന രാജ്യങ്ങളുടെ ഭീഷണി ഒഴിവാക്കുന്നത് ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന COVID-19 വാക്‌സിന്‍സ് ഗ്ലോബല്‍ ആക്‌സസ് ഗ്രൂപ്പ് (COVAX) പോലുള്ള അന്താരാഷ്ട്ര സംവിധാനങ്ങളും നിലവിലുണ്ട്.

    പക്ഷേ ഈ ആഗോള ഐക്യദാര്‍ഢ്യത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പ് വരുത്തുകയെന്നതാണ്. ദരിദ്ര രാജ്യങ്ങള്‍ക്ക് സമ്പന്ന രാജ്യങ്ങള്‍ വാക്‌സിനുകള്‍ സംഭാവന ചെയ്യുന്നതിലൂടെ മഹാമാരി വേഗത്തില്‍ ഇല്ലാതാക്കാനും സമ്പദ്വ്യവസ്ഥയെ അതിവേഗത്തില്‍ വീണ്ടെടുക്കാനും കഴിയുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂപം കൊണ്ട പുതിയ ബന്ധങ്ങളും ഊട്ടിയുറപ്പിച്ച പഴയ ബന്ധങ്ങളും ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യാനും ഒരു ഏകീകൃത ലോകത്തെ സൃഷ്ടിക്കാനും സഹായിക്കും. പൗരന്മാരും കോവിഡിനെ തുരത്തിയ സമാനമായ അനുഭവങ്ങള്‍ പരസ്പരം പങ്കുവെക്കാനും അനുഭാവപൂര്‍വ്വം മനസ്സിലാക്കാനും കഴിയുന്ന സമയം കൂടിയാണ് ഇത്.

    ആഗോള ഏകോപനത്തിന്റെ ഈ പുതിയ യുഗത്തിലും പിന്നോക്കക്കാരുടെയും ദുര്‍ബലരുടെയും കാര്യത്തിലുള്ള ആശങ്ക അവസാനിക്കുന്നില്ല. കാരണം വൈറസിന്റെ ഏറ്റവും വലിയ അപകടസാധ്യത നേരിടുന്ന ഇത്തരക്കാരിലേക്ക് Covid-19 നെതിരായ വാക്‌സിന്‍ പോലും കൃത്യമായി എത്തുന്നില്ല. ഈയൊരു പ്രതിസന്ധിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവായ Network18 'Sanjeevani - A Shot of Life', a special CSR-ലേക്ക് നയിച്ചത്. ഫെഡറല്‍ ബാങ്കാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയുടെ ആരോഗ്യത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ള ഈ പ്രസ്ഥാനത്തില്‍ അണിചേരുക, ഒപ്പം Covid-19 വാക്‌സിനേഷന്‍ എല്ലാവര്‍ക്കും ലഭിക്കാനായി വിവരങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സഹായിക്കുക. ലോകത്തെ, ഏറ്റവും മികച്ച ഇടമാക്കി മാറ്റാന്‍ നമുക്ക് ലഭിച്ച അവസരമാണ് ഇത്.
    Published by:Naseeba TC
    First published: