ഒടുവിൽ രാഹുൽ ഗാന്ധിയും പറഞ്ഞു; ടോം വടക്കൻ വലിയ നേതാവൊന്നുമല്ല

വടക്കൻ വലിയ നേതാവല്ലെങ്കിൽ പിന്നെ ആരാണ് കോൺഗ്രസിലെ വലിയ നേതാവെന്ന് ബിജെപി എംപി രാകേഷ് സിൻഹ തിരിച്ചടിച്ചു

news18
Updated: March 15, 2019, 6:21 PM IST
ഒടുവിൽ രാഹുൽ ഗാന്ധിയും പറഞ്ഞു; ടോം വടക്കൻ വലിയ നേതാവൊന്നുമല്ല
രാഹുൽ ഗാന്ധി
  • News18
  • Last Updated: March 15, 2019, 6:21 PM IST
  • Share this:
ന്യൂഡല്‍ഹി: ടോം വടക്കന്‍ വലിയൊരു നേതാവൊന്നുമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുലെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

'ഞങ്ങൾ പണ്ടേ BJPക്കാർ, ഇപ്പോൾ ഇങ്ങനെ ഒരു ചടങ്ങ് എന്തിനെന്ന് അറിയില്ല'; ശശി തരൂരിന്റെ ചെറിയമ്മ

കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ വക്താവുമായ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടോം വടക്കന്‍ വ്യാഴാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. വടക്കൻ വലിയ നേതാവല്ലെങ്കിൽ പിന്നെ ആരാണ് കോൺഗ്രസിലെ വലിയ നേതാവെന്ന് ബിജെപി എംപി രാകേഷ് സിൻഹ തിരിച്ചടിച്ചു. അതേ‌സമയം, മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 വടക്കൻറെ ബിജെപി പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല പ്രതികരിച്ചത്. കോണ്‍ഗ്രസിനെ ഞെട്ടിച്ചായിരുന്നു മുൻ എഐസിസി സെക്രട്ടറിയും വക്താവുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത പുറത്തുവന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍ വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചത്.
First published: March 15, 2019, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading