നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഭാര്യയുടെ നട്ടെല്ല് ഭർത്താവ് ചവിട്ടിയൊടിച്ചു;ഓൺലൈൻ ലുഡോയിൽ തോൽപിച്ചതിന് പ്രതികാരം

  ഭാര്യയുടെ നട്ടെല്ല് ഭർത്താവ് ചവിട്ടിയൊടിച്ചു;ഓൺലൈൻ ലുഡോയിൽ തോൽപിച്ചതിന് പ്രതികാരം

  ചികിത്സയ്ക്ക് ശേഷം മാതാപിതാക്കളുടെ അടുത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട യുവതി ഭർത്താവിനോട് ക്ഷമിക്കുകയും ചെയ്തു.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   വഡോധര: ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ സിനിമയിലും വായനയിലും കൃഷിയിലും ചിലർ ശ്രദ്ധിച്ചപ്പോൾ ഓൺലൈൻ ഗെയിമിൽ ആയിരുന്നു ചിലരെത്തിപെട്ടത്. ലോക്ക്ഡൗൺ കാലത്ത് ഓൺലൈൻ ലുഡോ ഗെയിം വളരെ പെട്ടെന്നാണ് ജനപ്രീതിയാർജിച്ചത്. നിരവധി പേരാണ് ഓൺലൈൻ ലുഡോ ഗെയിം കളിച്ചത്. എന്നാൽ, ഓൺലൈൻ ലുഡോ വഡോധരയിൽ ഒരു സ്ത്രീയുടെ നട്ടെല്ലാണ് തകർത്തത്.

   സംഭവം ഇങ്ങനെ - ലോക്ക്ഡൗൺ ആയതിനാൽ വീട്ടിലിരിക്കുന്ന ഭർത്താവും ഭാര്യയും ഓൺലൈൻ ലുഡോ കളിക്കാൻ തീരുമാനിച്ചു. തുടർച്ചയായി ഭാര്യ ഭർത്താവിനെ തോൽപിച്ചു. ദേഷ്യം വന്ന ഭർത്താവിന്റെ നിയന്ത്രണം വിട്ടു പോയി. ഒന്നും, നോക്കിയില്ല. ഭാര്യയുടെ നട്ടെല്ല് തന്നെയങ്ങ് ചവിട്ടിയൊടിച്ചു. ഗുരുതരമായി നട്ടെല്ലിന് പരിക്കേറ്റ് 24കാരി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തി.

   You may also like:കോവിഡ് രോഗികളുടെ വിവരങ്ങൾ ഗൂഗിളിൽ [NEWS]'ആ കോഫിക്ക് വലിയ വില കൊടുക്കേണ്ടി വന്നു'; വിവാദത്തെ കുറിച്ച് ഹാർദിക് പാണ്ഡ്യ [NEWS]ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം [NEWS]

   വെമാലി സ്വദേശിയായ യുവതി ട്യൂഷൻ പഠിപ്പിച്ചാണ് വീട്ടു ചെലവിനുള്ള തന്റെ പങ്ക് കണ്ടെത്തുന്നത്. ലോക്ക്ഡൗൺ ആയതിനാൽ വീട്ടിൽ തന്നെ ഇരിക്കേണ്ട വന്ന ഭർത്താവിന്റെ മടുപ്പ് മാറ്റാനാണ് ഭർത്താവിനെ ലുഡോ കളിക്കാൻ വിളിച്ചത്. എന്നാൽ, തുടർച്ചയായി നാലാമതും ഭാര്യ ഭർത്താവിനെ തോൽപിച്ചതോടെ കളി വാക്കുതർക്കത്തിലേക്ക് മാറി.

   തുടർന്നാണ്, ഭർത്താവ് ഭാര്യയുടെ നട്ടെല്ല് ചവിട്ടിയത്. ഭാര്യ തന്നേക്കാൾ മിടുക്കിയും ബുദ്ധിമതിയുമാണെന്ന ഈഗോയാണ് ആക്രമണത്തിന് കാരണമായതെന്ന് 181 അഭയം കൗൺസിലർ പറഞ്ഞു.
   ചികിത്സയ്ക്ക് ശേഷം മാതാപിതാക്കളുടെ അടുത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട യുവതി ഭർത്താവിനോട് ക്ഷമിക്കുകയും ചെയ്തു.

       പരാതിയുണ്ടെങ്കിൽ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് അഭയം കൗൺസിലർമാർ പറഞ്ഞെങ്കിലും മാപ്പ് അപേക്ഷിച്ച ഭർത്താവിനോട് ക്ഷമിക്കാനായിരുന്നു യുവതിയുടെ തീരുമാനം. മാതാപിതാക്കളുടെ അടുത്തു നിന്ന് ആവശ്യത്തിനു വിശ്രമം ലഭിച്ചതിനു ശേഷം ഭർത്താവിന് സമീപത്തേക്ക് മടങ്ങിപ്പോകുമെന്ന് യുവതി പറഞ്ഞു.

   First published:
   )}