HOME » NEWS » India » VADODARA MOSQUE CONVERTED INTO COVID 19 FACILITY TO ACCOMMODATE PATIENTS AMID SURGE GH

COVID 19 | രോഗികളുടെ എണ്ണം കൂടുന്നു; കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി വഡോദരയിലെ മുസ്ലീം പള്ളി

ഗുജറാത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐ എം എ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

News18 Malayalam | news18
Updated: April 21, 2021, 11:20 AM IST
COVID 19 | രോഗികളുടെ എണ്ണം കൂടുന്നു; കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി വഡോദരയിലെ മുസ്ലീം പള്ളി
Vadodara Mosque
  • News18
  • Last Updated: April 21, 2021, 11:20 AM IST
  • Share this:
വഡോധര: രാജ്യത്ത് കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നതിനിടെ ആരോഗ്യ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവം ആശങ്കയായി മാറുന്നു. ഇതിനിടെ ഗുജറാത്തിലെ വഡോദരയിലെ ഒരു മുസ്ലീം പള്ളി 50 രോഗികളെ പാർപ്പിക്കാൻ സൗകര്യമുള്ള കോവിഡ് - 19 കേന്ദ്രമാക്കി മാറ്റി. ജഹാംഗീർ പുരയിലെ ഒരു പള്ളിയും 50 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങളുടെ അഭാവം മൂലം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കൂടുതൽ ആളുകൾക്ക് ചികിത്സ നൽകുന്നതിനായി ഇത്തരം സജ്ജീകരണങ്ങൾ സഹായിക്കുമെന്ന് അധികൃതർ പറയുന്നു.

റമദാൻ മാസത്തിലാണ് പള്ളിയെ കോവിഡ് കേന്ദ്രമാക്കി മാറ്റിയതെന്ന് പള്ളിയുടെ ട്രസ്റ്റിയിൽ ഒരാളായ ഇർഫാൻ ഷെയ്ഖ് പറഞ്ഞു. കൊറോണ വൈറസ് കേസുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഓക്സിജന്റെയും കിടക്കകളുടെയും ക്ഷാമത്തിന് കാരണമാകുന്നു. ഇതിന്റെ ഭാഗമായാണ്, 50 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി പള്ളിയെ മാറ്റാൻ തീരുമാനിച്ചത്. ഇങ്ങനെയൊരു കാര്യം ചെയ്യാൻ റമദാൻ മാസത്തേക്കാൾ നല്ല സമയമില്ലെന്നും ഷെയ്ഖ് വാർത്താ ഏജൻസിയായ ANI യോട് പറഞ്ഞു.

രാമനവമി 2021 | വ്രതം എങ്ങനെ എടുക്കാം, വിശേഷ ദിവസത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

കൊറോണ വൈറസ് രോഗികളുമായെത്തുന്ന ആംബുലൻസുകളുടെ നീണ്ട നിരയാണ് അടുത്തിടെ ഗുജറാത്തിലെ സിവിൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത്. എന്നാൽ, ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആശുപത്രി കൃത്യമായ നടപടിക്രമങ്ങളും കോവിഡ് -19 പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ആശുപത്രികളിൽ കിടക്കകളും മറ്റ് സൗകര്യങ്ങളും ഇല്ലാത്തത് കഴിഞ്ഞ ആഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.





ATMൽ നിന്ന് പുറത്തുവന്ന 40,000 രൂപ തിരിച്ചു നൽകി പതിനൊന്നുകാരൻ; കൈയടിച്ച് ലോകം

നഗരത്തിലെ അസർവ പ്രദേശത്തെ സിവിൽ ഹോസ്പിറ്റൽ കാമ്പസിൽ കോവിഡ് - 19 രോഗികൾക്കായി 1,200 കിടക്കകളുള്ള ഒരു ആശുപത്രി ഉണ്ട്. സംസ്ഥാനത്ത് തിങ്കളാഴ്ച 11,403 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 117 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഗുജറാത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇതിനോടകം 20 നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. '20 നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാളുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും' - മുഖ്യമന്ത്രി പറഞ്ഞു.

വൈഗയുടെ കൊലപാതകം | പ്രതിയായ പിതാവ് സഞ്ചരിച്ച വഴിയേ പൊലീസ്; തെളിവെടുപ്പിനായി അയൽസംസ്ഥാനങ്ങളിലേക്ക്

അതേസമയം, ഗുജറാത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐ എം എ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച ഐ എം എ സംസ്ഥാന ബ്രാഞ്ച് ഹൈക്കോടതിയിലും ശുപാര്‍ശയും ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ശുപാര്‍ശ ചെയ്തു. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് രണ്ടു മന്ത്രിമാര്‍ സൂചന നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്തിമ തീരുമാനം എടുത്തിട്ടില്ല.
Published by: Joys Joy
First published: April 21, 2021, 11:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories