• HOME
 • »
 • NEWS
 • »
 • india
 • »
 • പൈതൃകനഗരമായ ഹംപിയിലെ ക്ഷേത്രത്തൂണുകൾ തകർ‌ത്തു: പ്രതിഷേധം ശക്തമാകുന്നു

പൈതൃകനഗരമായ ഹംപിയിലെ ക്ഷേത്രത്തൂണുകൾ തകർ‌ത്തു: പ്രതിഷേധം ശക്തമാകുന്നു

ചരിത്രപ്രാധാന്യമുള്ള പ്രദേശത്ത് നാശനഷ്ടം വരുത്തിയവർക്കെതിരെ കർശന നടപടി തന്നെയുണ്ടാകുമെന്നാണ് കർണാടക ജലവിഭവ മന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചിരിക്കുന്നത്.

 • Share this:
  ഡി.പി.സതീഷ്

  ബംഗളൂരു : പൈതൃക നഗരമായ ഹംപിയിലെ പുരാതന കൽതൂണുകൾ തകർത്ത യുവാക്കൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ നിലനിൽക്കുന്ന ഹംപി, ലോക പൈത്യക പട്ടികയിൽ ഇടം നേടിയ പ്രദേശമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ സന്ദര്‍ശനത്തിനായെത്തുന്നത്. ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട രണ്ടാമത്തെ സ്ഥലമായി ടൈസ് മാഗസീൻ പ്രഖ്യാപിച്ച സ്ഥലം കൂടിയാണിത്.

  എന്നാൽ ഇവിടെയെത്തുന്ന സന്ദർശകർ ഹംപിയിലെ പൈത്യക നിർമ്മിതികൾക്ക് നാശം വരുത്താൻ തുടങ്ങിയതോടെ നിയന്ത്രണമില്ലാത്ത സന്ദർശക പ്രവാഹം ഇപ്പോൾ വിനാശമായിരിക്കുകയാണ്. ഹംപിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൽത്തൂണുകൾ കുറച്ച് യുവാക്കൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പൈത്യക നഗരം നശിപ്പിക്കുന്നതിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഇവിടെയെത്തിയ രണ്ട് യുവാക്കൾ തമാശക്കായി വലിയൊരു കൽതൂൺ തള്ളി താഴെയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ഹംപിയിലെ പ്രശസ്തമായ ആനക്കൊട്ടിലിനും ലോട്ടസ് മഹലിനും പിന്നിലുള്ള വിഷ്ണു ക്ഷേത്രത്തിലെ തൂണുകളാണ് യുവാക്കൾ തള്ളിതാഴെയിട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

  Also Read-ബീഹാറിൽ ട്രെയിൻ പാളം തെറ്റി ആറുപേര്‍ മരിച്ചു

  സഞ്ചാരികളെന്ന വ്യാജേന ഇവിടെയെത്തിയ അക്രമികൾ തങ്ങളുടെ അതിക്രമം റെക്കോഡ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതാണ് ഇപ്പോൾ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അതിക്രമം നടത്തിയവർ ഒളിവിൽ പോയതായണ് സൂചന. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചതായി ആർക്കിയോളജിക്കൽ സർവെ അധികൃതർ അറിയിച്ചിട്ടുണ്ട്.

  ചരിത്രപ്രാധാന്യമുള്ള പ്രദേശത്ത് നാശനഷ്ടം വരുത്തിയവർക്കെതിരെ കർശന നടപടി തന്നെയുണ്ടാകുമെന്നാണ് കർണാടക ജലവിഭവ മന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചിരിക്കുന്നത്. ബല്ലാരി ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന വ്യക്തിയാണിദ്ദേഹം.

  Also Read-'പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നില്ല'; കര്‍ഷകര്‍ക്ക് ആറായിരം രൂപ നല്‍കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ നിര്‍ദ്ദേശം

  "ചരിത്രപ്രധാനമായ ഇടങ്ങൾക്ക് നാശനഷ്ടം ഉണ്ടാക്കുന്ന ഒരു പ്രവർത്തനങ്ങളും അംഗീകരിക്കാനാകില്ല.. 26 സ്ക്വയർ കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്ന ഹംപി ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറന്ന മ്യൂസിയം എന്ന് അറിയപ്പെടുന്ന പ്രദേശമാണ്. 1336 എ.ഡിക്കും 1565 എ.ഡിക്കും ഇടയിലുള്ള കാലഘട്ടത്തിൽ തെക്കേ ഇന്ത്യയിലെ ചുരുക്കം ചില ഭാഗങ്ങളൊഴിച്ച് ബാക്കിയെല്ലാം വിജയനഗര ചക്രവർത്തിമാരുടെ ഭരണത്തിലായിരുന്നു. മധ്യകാലഘട്ടത്തിലെ ഏറ്റവും സമൃദ്ധമായ രാജ്യങ്ങളിലൊന്നായാണ് ഇവിടെ സന്ദർശിക്കാനെത്തുന്ന വിദേശ സഞ്ചാരികളടക്കം ഹംപിയെ വിശേഷിപ്പിക്കുന്നത്. എഡി 1500ൽ ഏകദേശം പത്തുലക്ഷത്തോളം ജനസംഖ്യയുണ്ടായിരുന്ന ഹംപി ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു". അക്രമത്തെ അപലപിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി ശിവകുമാർ പറഞ്ഞു.

  അതേസമയം ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം മൂന്ന് വര്‍ഷം പഴക്കമുള്ള വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ആഭ്യന്തരമന്ത്രി എം.ബി പട്ടേൽ അറിയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബെല്ലാരി എസ്.പിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും പട്ടേല്‍ ട്വിറ്റർ കുറിപ്പിലൂടെ വ്യക്തമാക്കി.

  First published: