News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 8, 2020, 8:25 PM IST
News18 Malayalam
തിരുവനന്തപുരം: കൊങ്കണ്‍ റെയില്‍വേയില്‍ മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി പ്രതിദിന സ്പെഷ്യല്‍ ട്രെയിനും ലോകമാന്യ തിലക് - തിരുവനന്തപുരം നേത്രാവതി പ്രതിദിന സ്പെഷ്യല്‍ ട്രെയിനും ആഗസ്റ്റ് ഒമ്പത് മുതല്‍ 20 വരെ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി സ്പെഷ്യല്‍ ട്രെയിന്‍ ആഗസ്റ്റ് 9,11,12,16,18 തീയതികളിലും തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി സ്പെഷ്യല്‍ ട്രെയിന്‍ ആഗസ്റ്റ് 11, 13, 14, 18, 20 തീയതികളിലും റദ്ദാക്കി.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷ്യല്‍ ട്രെയിന്‍, ഹസ്രത്ത് നിസാമുദ്ദീന്‍ - എറണാകുളം ഖി. മംഗള പ്രതിദിന സ്പെഷ്യല്‍ ട്രെയിന്‍, ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം തുരന്തോ പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍, എറണാകുളം-ഖി. ഹസ്രത്ത് നിസാമുദ്ദീന്‍ തുരന്തോ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 9 മുതല്‍ 20 വരെ പന്‍വേല്‍ പൂനെ വഴി തിരിച്ചുവിടുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 138-ല്‍ ബന്ധപ്പെടണം.
Published by:
user_49
First published:
August 8, 2020, 8:23 PM IST